‘എനിക്ക് കുഞ്ഞ് പെണ്‍മക്കളുണ്ട്.. വെറുതെ വിടണം’.. ആഗ്രയില്‍ ഹോംസ്റ്റേ ജീവനക്കാരിയെ കൂട്ടബലാത്സഗം ചെയ്തു

ആഗ്രയില്‍ ഹോംസ്റ്റേ ജീവനക്കാരിയായ 25കാരിയെ അഞ്ചുപേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തതായി പരാതി. സംഭവത്തില്‍ ഒരു സ്ത്രീയും ഉള്‍പ്പെട്ടിട്ടുണ്ട്. പെണ്‍ക്കുട്ടിയെ ഉപദ്രവിക്കുന്നതിന്റെ വീഡിയോ പകര്‍ത്തി ഭീഷണിപ്പെടുത്തിയെന്നും പൊലീസ് പറയുന്നു.

ALSO READ: ആഭ്യന്തര മന്ത്രാലയത്തിന്റെ തടസ്സം നീങ്ങി; ഷെൻഹുവ 29 ഉടൻ തുറമുഖത്തോടടുക്കും

പീഡനത്തിനിരയായ യുവതിയെ നിര്‍ബന്ധിച്ച് മദ്യം കുടിപ്പിച്ചു. കൂടാതെ മദ്യകുപ്പി തലയിടച്ച് പൊട്ടിക്കുകയും ചെയ്തു. പെണ്‍ക്കുട്ടി, തന്നെ ഉപദ്രവിക്കരുതെന്നും തനിക്ക് കുഞ്ഞു പെണ്‍മക്കളുണ്ടെന്നും പറഞ്ഞ് സഹായത്തിനായി അഭ്യര്‍ത്ഥിക്കുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്. പീഡന കുറ്റങ്ങള്‍ക്ക് പുറമേ വധശ്രമത്തിനും കൂടിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

ALSO READ: ഡൗണിങ് സ്ട്രീറ്റ് 10ല്‍ ദീപങ്ങള്‍ തെളിയിച്ച് ഋഷി സുനകും ഭാര്യ അക്ഷത മൂര്‍ത്തിയും, സമ്മാനങ്ങളും ആശംസകളുമായി ഇന്ത്യ

ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രിയോടെയാണ് പെണ്‍ക്കുട്ടി പൊലീസിനെ വിവരമറിയിക്കുന്നത്. തുടര്‍ന്ന് ഹോംസ്റ്റെയിലെത്തിയ പൊലീസ് പ്രതികളെ പിടികൂടി. പെണ്‍ക്കുട്ടിയെ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയയാക്കി. വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഹോംസ്റ്റേ പൊലീസ് സീല്‍ ചെയ്തിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News