ഭർത്താവ് കുർക്കുറെ വാങ്ങാൻ മറന്നു; യു പി യിൽ വിവാഹമോചനം ആവശ്യപ്പെട്ട് യുവതി

ഉത്തർപ്രദേശിൽ ഭർത്താവ് കുര്‍ക്കുറെ വാങ്ങി നല്‍കാത്തതിനെ തുടര്‍ന്ന് വിവാഹമോചനം ആവശ്യപ്പെട്ട് യുവതി. ഉത്തര്‍പ്രദേശിലെ ആഗ്രയിലാണ് സംഭവം. വിവാഹമോചനത്തിനായി യുവതി പൊലീസിനെ സമീപിച്ചതോടെയാണ് വിവരം പുറത്തറിഞ്ഞത്.

Also read:ഇടമുളയ്ക്കൽ ഗ്രാമ പഞ്ചായത്തിൽ സ്കൂളിൽ അല്ല കള്ള് ഷാപ്പ് പ്രവർത്തിക്കുന്നത്, വസ്തുത തുറന്നുകാട്ടി മന്ത്രി വി ശിവൻകുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്

ദിവസവും അഞ്ച് രൂപയുടെ കുര്‍കുറെ പാക്കറ്റ് വാങ്ങി തരണമെന്ന് യുവതി പതിവായി ഭര്‍ത്താവിനോട് ആവശ്യപ്പെട്ടിരുന്നു. ഒരു വര്‍ഷം മുമ്പായിരുന്നു ഇരുവരുടെയും വിവാഹം നടന്നത്. വിവാഹം കഴിഞ്ഞുള്ള ആദ്യനാളുകളില്‍ ഭര്‍ത്താവ് കൃത്യമായി യുവതിക്ക് കുര്‍ക്കുറെ പായ്ക്കറ്റ് വാങ്ങി കൊടുക്കുമായിരുന്നു.

എന്നാല്‍ ഒരു ദിവസം ഭര്‍ത്താവ് കുര്‍ക്കുറെ വാങ്ങാന്‍ മറന്ന് പോയതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ഇതേ തുടർന്ന് ദമ്പതിമാർക്കിടയിൽ വാക്കേറ്റമുണ്ടായി. തുടര്‍ന്ന് യുവതി ഭര്‍ത്താവിനെ ഉപേക്ഷിച്ച് മാതാപിതാക്കളുടെ അടുത്തേക്ക് യുവതി പോവുകയായിരുന്നു.

Also read:മണിമലയാറ്റിൽ കുളിക്കാനിറങ്ങി ഒഴുക്കിൽപ്പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി

വിവാഹമോചനം ആവശ്യപ്പെട്ട് ആഗ്രയിലെ ഷാഹ്ഗഞ്ച് പൊലീസ് സ്‌റ്റേഷനിലാണ് യുവതി എത്തിയത്. അതേസമയം, ഭര്‍ത്താവ് മര്‍ദിച്ചതിനാലാണ് താന്‍ വീട് വിട്ടിറങ്ങിയതെന്നും യുവതി ആരോപിക്കുന്നു. സംഭവങ്ങളെല്ലാം അറിഞ്ഞതോടെ പൊലീസ് ദമ്പതിമാരെ കൗണ്‍സിലിങ്ങിന് അയച്ചെന്നാണ് വിവരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News