‘കണ്ണൂർ സർവകലാശാല സെനറ്റ് നോമിനേഷനിൽ ആർഎസ്എസും കോൺഗ്രസും തമ്മിൽ ഉടമ്പടി’: പിഎം ആർഷോ

കണ്ണൂർ സർവകലാശാല സെനറ്റ് നോമിനേഷനിൽ ചാൻസലർ വീണ്ടും സംഘപരിവാർ പ്രവർത്തകരെ തിരുകികയറ്റാൻ ശ്രമം നടത്തുന്നുവെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോ. ആർഎസ്എസ് പ്രവർത്തകരെയാണ് വീണ്ടും നോമിനേറ്റ് ചെയ്യാൻ ചാൻസലർ ശ്രമിക്കുന്നതെന്നും കൂട്ടിച്ചേർത്തു.

Also read:‘ബിജെപിക്ക് ഇഷ്ടമില്ലാത്ത രാഷ്ട്രീയ പാർട്ടികളെ അവർ വേട്ടയാടുന്നു’: മുഖ്യമന്ത്രി പിണറായി വിജയൻ

‘ജന്മഭൂമി പത്രത്തിൻ്റെ പ്രാദേശിക ലേഖകനെയാണ് ലിസ്റ്റിലുൾപ്പെടുത്തിയിരിക്കുന്നത്. ഡിസിസി ജനറൽ സെക്രട്ടറി ബിജു ഉമ്മർ ചാൻസലറുടെ ലിസ്റ്റിൽ ഉൾപ്പെടുത്തി. കെ സുധാകരൻ്റെ അനുനായിയാണ് സംഘപരിവാരത്തിൻ്റെ ലിസ്റ്റിലുള്ളത്. ഏകപക്ഷിയമായ ഇടപെടലാണ് ചാൻസലർ ആരിഫ് മുഹമ്മദ് ഖാൻ നടത്തുന്നത്.

Also reda:‘ ക്രാക് ദ എന്‍ട്രന്‍സ് ‘; കൈറ്റ് വിക്ടേഴ്‌സില്‍ ഇന്ന് മുതല്‍ എന്‍ട്രന്‍സ് പരീക്ഷാ പരിശീലനം

ആർഎസ്എസും കോൺഗ്രസും തമ്മിൽ ഉടമ്പടി ഉണ്ടാക്കി. അതിൻ്റെ തെളിവാണ് കോൺഗ്രസുകാർ സംഘപരിവാരത്തിൻ്റെ ലിസ്റ്റിൽ ഉൾപ്പെട്ടത് കോൺഗ്രസ് നേതാക്കൾ മറുപടി പറയണം. എസ്എഫ്ഐ പ്രതിഷേധവുമായി രംഗത്തുണ്ടാകും എന്നും പി എം ആർഷോ പറഞ്ഞു .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News