വെടിനിര്‍ത്തല്‍ രണ്ടു ദിവസത്തേക്ക് കൂടി നീട്ടാന്‍ ഇസ്രയേലും ഹമാസും തമ്മില്‍ ധാരണ. ഗാസയില്‍ അടിയന്തരസഹായങ്ങള്‍ എത്തിക്കാനുള്ള വെടിനിര്‍ത്തല്‍ സമയം ചൊവ്വാഴ്ച രാവിലെ അവസാനിക്കാനിരുന്ന പശ്ചാത്തലത്തിലാണ് വെടിനിര്‍ത്തല്‍ 48 മണിക്കൂര്‍ കൂടി നീട്ടുന്നത്. ഖത്തറിന്റെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയിലാണ് വെടിനിര്‍ത്തല്‍ നീട്ടാന്‍ ധാരണയായത്.
Also Read: ട്രേഡ് യൂണിയന്‍ കിസാന്‍ മോര്‍ച്ച രാപ്പകല്‍ സമരം ഇന്ന് സമാപിക്കും
കരാറിന്റെ ഭാഗമായി ജയിലിലുള്ള 50 വനിതാ തടവുകാരെ മോചിപ്പിക്കുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അറിയിച്ചു. ഇതിന് ഇസ്രയേല്‍ മന്ത്രിസഭ അംഗീകാരം നല്‍കി. വെടിനിര്‍ത്തല്‍ നീട്ടാനുള്ള ധാരണയെ, ‘യുദ്ധത്തിന്റെ ഇരുട്ടിന്റെ നടുവില്‍ പ്രതീക്ഷയുടെയും മാനവികതയുടെയും ഒരു വെളിച്ചം’ എന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here