സമുദ്രമത്സ്യബന്ധന വികസനത്തിന് സംസ്ഥാന തീരദേശ വികസന കോര്‍പ്പറേഷനുമായി കരാര്‍; കേരള മാതൃക പിന്തുടരാന്‍ ആന്ധ്ര

ആന്ധ്രപ്രദേശിലെ സമുദ്രമത്സ്യബന്ധന വികസനം ലക്ഷ്യമാക്കി, പശ്ചാത്തല സൗകര്യവികസനവും മത്സ്യസമ്പത്തിന്റെ സുസ്ഥിരമായ വികസനവും പ്രോത്സാഹിപ്പിക്കുന്നതിനായി കേരള മാതൃക പിന്തുടര്‍ന്ന് ആന്ധ്രാപ്രദേശ് സര്‍ക്കാര്‍. കേരള സംസ്ഥാന തീരദേശ വികസന കോര്‍പ്പറേഷനും (കെ.എസ്.സി.എ.ഡി.സി) കേന്ദ്ര സമുദ്രഗവേഷണ കേന്ദ്രവുമായുള്ള ചര്‍ച്ചകളുടെ ഭാഗമായി ആന്ധ്രാപ്രദേശിലെ സമുദ്രമേഖലകളില്‍ വിവിധ പദ്ധതികള്‍ക്ക് തുടക്കമിട്ടു. ഇതിന്റെ ഭാഗമായുള്ള കരാറില്‍ ആന്ധ്രാപ്രദേശ് ഫിഷറീസ് വകുപ്പ് ഡയറക്ടര്‍ ഡോലാ ശങ്കര്‍ ഐ.എ.എസ്, കെ.എസ്.സി.എ.ഡി.സി മാനേജിംഗ് ഡയറക്ടര്‍ പി.ഐ.ഷെയ്ക് പരീത്, കേന്ദ്ര സമുദ്രഗവേഷണ കേന്ദ്രം പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ. ജോ കിഴക്കൂടന്‍ എന്നിവര്‍ ഒപ്പുവെച്ചു.

ALSO READ: ‘ഏറ്റവും കരുത്തുറ്റ ഒരു ബ്രാൻന്റാണ് മിൽമ’: മുഖ്യമന്ത്രി

കേന്ദ്ര സര്‍ക്കാരിന്റെ പി.എം.എം.എസ്.വൈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുള്ള 24 സ്ഥലങ്ങളില്‍ കേന്ദ്ര സമുദ്രഗവേഷണ കേന്ദ്രം (ICAR-CMFRI) രൂപകല്പന ചെയ്ത ആര്‍സിസി കൃത്രിമപ്പാര് മൊഡ്യൂളുകള്‍ നിക്ഷേപിച്ചുകൊണ്ടാണ് നിര്‍മാണ പ്രവര്‍ത്തനം ആരംഭിക്കുന്നത്. ആന്ധ്രപ്രദേശിന്റെ തീരദേശ സമുദ്രജീവ വൈവിധ്യവും മത്സ്യസമ്പത്തും നില നിര്‍ത്തുവാനും പരിസ്ഥിതി സുസ്ഥിരത ഉറപ്പാക്കുന്നതിനും ലക്ഷ്യമിടുന്ന ഈ പദ്ധതി മത്സ്യത്തൊഴിലാളികളുടെ സാമൂഹ്യ-സാമ്പത്തിക ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിന് സഹായകമാകും.

ALSO READ: “സ്വന്തം സുഖം അപരന്റെ ദു:ഖമായി മാറാതിരിക്കാനുള്ള കരുതലും കരുണയും നമുക്കുണ്ടാകണം”; ക്രിസ്മസ് ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി

കടല്‍മത്സ്യ പ്രജനനത്തിന് സഹായകരമാകുന്ന കൃത്രിമ ആവാസ കേന്ദ്രങ്ങള്‍ ആര്‍സിസി കൃത്രിമപ്പാര് മൊഡ്യൂളുകള്‍ ഉപയോഗിച്ച് ഉള്‍ക്കടലില്‍ സ്ഥാപിക്കുന്ന പദ്ധതി തീരദേശ വികസന കോര്‍പ്പറേഷന്‍ കേരളത്തില്‍ നടപ്പാക്കിയിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിലെ 42 മത്സ്യഗ്രാമങ്ങളില്‍ നിക്ഷേപം പൂര്‍ത്തീകരിക്കുകയും ചെയ്തു. ഈ പദ്ധതിയുടെ വിജയപാത പിന്‍തുടര്‍ന്നാണ് ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ മത്സ്യബന്ധന മേഖലയില്‍ നടപ്പാക്കുന്ന പ്രത്യേക പദ്ധതികളില്‍ കേരളത്തിന്റെ പങ്കാളിത്തം തേടിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News