താമരശ്ശേരിയിൽ വീണ്ടും സാമൂഹ്യവിരുദ്ധരുടെ അതിക്രമം; കാർഷികവിളകൾ നശിപ്പിച്ചതായി പരാതി

താമരശ്ശേരിയില്‍ വീണ്ടും കാര്‍ഷിക വിളകള്‍ നശിപ്പിച്ചതായി പരാതി. താമരശ്ശേരി കെടവൂരിലാണ് ഇരുട്ടിന്റെ മറവില്‍ കാര്‍ഷിക വിളകള്‍ നശിപ്പിച്ചത്. പ്രദേശത്തെ സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ പൊലീസ് ജാഗ്രത പാലിക്കണമെന്ന് സിപിഐഎം ആവശ്യപ്പെട്ടു. താമരശ്ശേരി ടൗണിന് സമീപം കെടവൂരിലാണ് സംഭവം നടന്നത്. റിട്ടയേഡ് ഫയര്‍ ഓഫിസര്‍ കെ പി ജയപ്രകാശിന്റെ ഉടമസ്ഥതയില്‍ ഉള്ള കൃഷിയിടത്തിലെ 42 കവുങ്ങ്, 13 തെങ്ങിന്‍ തൈ, മൂന്ന് ജാതി എന്നിവയാണ് പിഴുതെറിഞ്ഞത്.

Also Read: മലപ്പുറത്ത് ബസ് യാത്രയക്കിടെ യുവതികളെ ശല്യം ചെയ്ത യുവാവ് അറസ്റ്റിൽ

രണ്ടു വര്‍ഷം മുമ്പ് ജയപ്രകാശിന്റേയും മറ്റും കവുങ്ങ്, കുലക്കാറായ തെങ്, റബൂട്ടാന്‍ തുടങ്ങിയവ വെട്ടി നശിപ്പിച്ചിരുന്നു. ഇതേ പറമ്പിലും സമീപത്തും ആണ് അന്ന് സാമൂഹ്യവിരുദ്ധര്‍ അഴിഞ്ഞാടിയത്. നൂറുകണക്കിന് തൈകളാണ് അന്ന് അക്രമികള്‍ നശിപ്പിച്ചത്. അന്ന് പൊലീസില്‍ പരാതി നല്‍കിയിരുന്നു. ക്രൂരതക്കെതിരെ സിപിഐഎം പ്രദേശത്ത് പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ഇക്കാര്യത്തില്‍ പൊലീസ് ജാഗ്രത പുലര്‍ത്തണമെന്നും പ്രദേശം സന്ദര്‍ശിച്ച സിപിഐഎം ഏരിയ സെക്രട്ടറി കെ ബാബു പറഞ്ഞു.

Also Read: ഹൈറിച്ച് ഓണ്‍ലൈന്‍ തട്ടിപ്പ് കേസ്; പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ നാളെ പരിഗണിക്കും

അന്യമാവുന്ന കാര്‍ഷിക സംസ്‌കാരം തിരച്ചെത്തിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതിനിടെയാണ് കാര്‍ഷിക വിളകള്‍ നശിപ്പിക്കുന്ന സംഭവം ആവര്‍ത്തിക്കുന്നത്. അക്രമികളെ കണ്ടെത്തി നിയമത്തിനു മുന്നില്‍ എത്തിക്കണമെന്നും കാര്‍ഷിക വിളകള്‍ക്ക് സംരക്ഷണം നല്‍കാന്‍ അധികൃതര്‍ തയ്യാറാവണമെന്നുമാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News