കേന്ദ്ര സബ്സിഡി പ്രതീക്ഷിച്ച് കാർഷിക ഉപകരണങ്ങൾ വാങ്ങി ഒരു വർഷം കഴിഞ്ഞിട്ടും സബ്സിഡി കിട്ടിയില്ല; പെരുവഴിയിലായി കർഷകർ

കേന്ദ്ര പദ്ധതിയായ സ്മാം വഴി സബ്സിഡി ലഭിക്കുമെന്ന് പ്രതീക്ഷിച്ച് കാർഷിക ഉപകരണങ്ങൾ വാങ്ങിയ കർഷകർക്ക് ദുരിതം. കാർഷിക ഉപകരണങ്ങൾ മുഴുവൻ വിലയും നൽകി വാങ്ങി സബ്സിഡി തുക ലഭിക്കുമെന്ന് പ്രതീക്ഷിച്ച കർഷകർക്കാണ് ദുരനുഭവം ഉണ്ടായിട്ടുള്ളത്. പദ്ധതി പ്രകാരം ഉപകരണം മുഴുവൻ വിലകൊടുത്ത് വാങ്ങിയതിനു ശേഷം ചെലവായതിന്റെ പകുതി തുക കർഷകന്റെ ബാങ്ക് അക്കൗണ്ടിലേക്ക് എത്തും എന്നതായിരുന്നു അധികൃതരിൽ നിന്നും കർഷകർക്ക് ലഭിച്ചിരുന്ന വിവരം.

ALSO READ: ബോ‍ർഡിലെഴുതിക്കൊടുത്തത് പകർത്തിയെഴുതിയില്ല, യുകെജി വിദ്യാർഥിയെ ചൂരലിന് അടിച്ച് അധ്യാപിക; കരയാത്തതിന് വീണ്ടും മർദ്ദനം, കേസ്

എന്നാൽ പദ്ധതി വഴി 30,000 രൂപയ്ക്ക് പുല്ലുവെട്ട് യന്ത്രം വാങ്ങിയ എറണാകുളം മണീടുകാരനായ സജി പറമ്പിലിന് ഒരു വർഷം കഴിഞ്ഞിട്ടും സബ്സിഡി ലഭിച്ചിട്ടില്ല. ഈ പദ്ധതിയനുസരിച്ച് യന്ത്രങ്ങള്‍ വാങ്ങിയ കര്‍ഷകർക്കെല്ലാം ഇതേ ദുരവസ്ഥയാണ്. ആർക്കും തുക കിട്ടാതായതോടെ ദിനംപ്രതി സർക്കാർ ഓഫീസുകൾ കയറിയിറങ്ങേണ്ട ​ഗതികേടിലാണ് പദ്ധതി വഴി കാർഷിക ഉപകരണങ്ങൾക്ക് അപേക്ഷിച്ച കർഷകർ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News