കൈക്കൂലി വാങ്ങുന്നതിനിടെ കൃഷി ഓഫീസര്‍ പിടിയില്‍

തൃശ്ശൂര്‍:  കൈക്കൂലി വാങ്ങുന്നതിനിടെ കൃഷി ഓഫീസറെ വിജിലന്‍സ് സംഘം പിടികൂടി. എരുമപ്പെട്ടി കൃഷി ഓഫീസര്‍ ഉണ്ണികൃഷ്ണന്‍ പിള്ളയാണ് 25,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായത്‌. ഭൂമി തരം മാറ്റത്തിന് റിപ്പോർട്ട് സമർപ്പിക്കുന്നതിനാണ് കൈക്കൂലി ആവശ്യപ്പെട്ടത്.

തൃശ്ശൂർ ജില്ലയിലെ എരുമപ്പെട്ടി കൃഷി ഭവൻ പരിധിയിലെ പരാതിക്കാരിയുടെയും മക്കളുടെയും പേരിലുള്ള ഭൂമി തരം മാറ്റുന്നതിനായി അപേക്ഷ സമർപ്പിച്ചിരുന്നു. അപേക്ഷ പരിഗണിച്ച കൃഷി ഓഫീസര്‍ എസ് ഉണ്ണികൃഷ്ണന്‍പിള്ള  സ്ഥല പരിശോധന ക‍ഴിഞ്ഞ്  25000 രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു.

ഉദ്യാഗസ്ഥന്‍ കൈക്കൂലി ചോദിച്ച വിവരം  പ്രദേശത്തെ പൊതുപ്രവർത്തകന്‍ റെനോൾഡിനെ പരാതിക്കാരി അറിയിച്ചു. തുടര്‍ന്ന് റെനോൽഡിന്റെ നിർദ്ദേശ പ്രകാരം വിജിലൻസിൽ പരാതി നൽകി.

വിജിലന്‍സ് സംഘം ഫിനോഫ്തലിന്‍ പുരട്ടിയ നോട്ടുകള്‍ ഉദ്യോഗസ്ഥന് നല്‍കാന്‍ പരാതിക്കാരിയെ ഏല്‍പ്പിക്കുകയും പണം ഉണ്ണികൃഷ്ണപിള്ള കൈപ്പറ്റുമ്പോള്‍ വിജിലൻസ് സംഘം പിടികൂടുകയായിരുന്നു.

ഡിവൈഎസ്പി സി.ജി.ജിം പോൾ , ഇൻസ്‌പെക്ടർ പ്രദീപ്‌കുമാർ, എഎസ്ഐ മാരായ പ്രദീപ്‌കുമാർ, ബൈജു, സിപിഒ വിബീഷ് , സൈജു സോമൻ , ഗണേഷ്, അരുൺ, സിന്ധു, രഞ്ജിത്ത്, സുധീഷ്, ഡ്രൈവർ മാരായ ബിജു, രതീഷ്, എബി തോമസ് എന്നിവരാണ് വിജിലൻസ് സംഘത്തിൽ ഉണ്ടായിരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News