കാർഷിക മേഖലയിൽ വന്യമൃഗ ശല്യം കൂടി വരുന്ന സാഹചര്യത്തിൽ നിർമിത ബുദ്ധിയുടെ സാങ്കേതിക സഹായത്തോടെ പ്രതിരോധ മാർഗങ്ങൾ നടപ്പിലാക്കുമെന്ന് കൃഷി മന്ത്രി പി. പ്രസാദ്. വന്യമൃഗങ്ങളെ പ്രതിരോധിക്കുന്നതിനുള്ള സാങ്കേതിക വിദ്യകൾ കണ്ടുപിടിച്ചിട്ടുള്ള രാജ്യത്തെ പ്രമുഖ സ്റ്റാർട്ടപ്പ് സംരംഭങ്ങളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.
വിവിധ സ്റ്റാർട്ടപ്പുകൾ കണ്ടുപിടിച്ചിട്ടുള്ള സാങ്കേതിക വിദ്യകൾ കൂടിക്കാഴ്ചയിൽ അവതരിപ്പിച്ചു. ഇവയുടെ കാര്യക്ഷമത വിലയിരുത്തുന്നതിന് ഒരു വിദഗ്ധ സമിതിയെ നിയോഗിക്കുമെന്ന് മന്ത്രി പറഞ്ഞു.
ALSO READ: എല്ലാ വർഷവും ഉന്നത വിദ്യാഭ്യാസ കോൺക്ലേവ് സംഘടിപ്പിക്കും: മന്ത്രി ഡോ ആർ ബിന്ദു
വനം വകുപ്പുമായി സഹകരിച്ച് മികച്ച സാങ്കേതിക വിദ്യകൾ കൃഷിയിടങ്ങളിൽ പ്രയോജനപ്പെടുത്തുമെന്നും കേര പദ്ധതിയിൽ പ്രത്യേക ഘടകമായി ഇതിനായി പദ്ധതികൾ വിഭാവനം ചെയ്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
കെ-ഡിസ്ക്, കെൽട്രോൺ, കാർഷിക സർവകലാശാല വന വിഭാഗം എന്നിവരുടെ പ്രതിനിധികൾ കൃഷി അഡീഷണൽ ഡയറക്ടർമാരായ മീന ടി.ഡി, സലീനാമ്മ എന്നിവരും പങ്കെടുത്തു. കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് ഡയറക്ടർ ഡോ. അദീല അബ്ദുള്ള ഐഎഎസ്, പ്രൈസസ് ബോർഡ് ചെയർമാൻ ഡോ പി. രാജശേഖരൻ എന്നിവർ സംസാരിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here