ഇരുപത്തിയഞ്ചു വര്‍ഷത്തെ യാത്ര നടത്തിയ ചുരിദാര്‍, വൈറലായി അഹാനയുടെ ചിത്രങ്ങള്‍

സോഷ്യല്‍ മീഡിയയില്‍ നിരവധി ആരാധകരുള്ള താരമാണ് അഹാന കൃഷ്ണ. പുതിയ ചിത്രത്തിന്റെ പ്രമോഷന്‍ വര്‍ക്കിന്റെ തിരക്കിലാണ് താരമിപ്പോള്‍. ഇതിനിടെയില്‍ അഹാന അണിഞ്ഞ കറുത്ത സര്‍വാര്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാവുകയാണ്. അമ്മയുടെ 25 വര്‍ഷം പഴക്കമുള്ള ചുരിദാറാണ് താരം ധരിച്ചിരിക്കുന്നത്.

ഗോള്‍ഡന്‍ ത്രെഡ് വര്‍ക്കോടു കൂടിയതാണ് ചുരിദാര്‍. പഴയ മോഡല്‍ ചതുരം നെക്ലൈന്‍ വരുന്ന ചുരിദാന്‍ അയഞ്ഞു കിടക്കുന്ന തരത്തിലുള്ളതാണ്. 25 വര്‍ഷത്തിലേറെ പഴക്കമുണ്ട് ഈ സല്‍വാറിന്. അമ്മ ഈ സല്‍വാര്‍ ധരിച്ചു നില്‍ക്കുന്നത് കൂടെ രണ്ടു വയസുകാരിയായ എന്നെയും കാണാം. മസ്‌കറ്റില്‍ നിന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് അമ്മ വാങ്ങിയതാണ് ഇത്. പാകിസ്ഥാനി തയ്യല്‍കാരനാണ് ഇത് തുന്നിയത്. അദ്ദേഹത്തിന്റെ വസ്ത്രം ഇത്ര വലിയ യാത്ര നടത്തുമെന്ന് ആ തയ്യല്‍കാരന്‍ കരുതിക്കാണില്ല.- എന്ന കുറിപ്പിനൊപ്പമാണ് താരം ചിത്രങ്ങള്‍ പങ്കുവച്ചത്.

ചുരിദാര്‍ അണിഞ്ഞ് നില്‍ക്കുന്ന അഹാനയുടെ അമ്മ സിന്ധുവിന്റെ പഴയ ചിത്രങ്ങളും അഹാന പങ്കുവച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News