അഹല്യ സർഗ്ഗസമീക്ഷ സാഹിത്യരചനാ മത്സരം: വിജയികളെ പ്രഖ്യാപിച്ചു

പാലക്കാട് പ്രവാസി സെന്‍റർ വിദ്യാർത്ഥികൾക്കായി നടത്തിയ സാഹിത്യരചനാ മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. ജൂനിയർ സീനിയർ വിഭാഗങ്ങളിൽ കഥ, കവിത എന്നീ ഇനങ്ങളിലാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്. കവിയും വിക്ടോറിയ കോളേജ് മുൻ പ്രിസിപ്പാളുമായ ഡോ. മുരളി, വിവർത്തകനും കവിയുമായ കെ വി വിൻസെന്‍റ്, ചെറുകഥാകൃത്തായ മോഹൻദാസ് ശ്രീകൃഷ്ണപുരം എന്നിവരടങ്ങിയ ജൂറിയാണ് സൃഷ്ടികൾ വിലയിരുത്തി വിജയികളെ നിർണ്ണയിച്ചത്. മത്സരത്തിനായി നൂറുകണക്കിന് സാഹിത്യരചനകൾ ലഭിച്ചതായി സംഘാടകർ അറിയിച്ചു. പ്രമുഖ മെഡിക്കൽ ഗ്രൂപ്പായ ‘അഹല്യ’യാണ് സർഗസമീക്ഷയുടെ പ്രായോജകർ.

ALSO READ: കിടിലൻ വർക്കൗട്ടുമായി പാർവതി; തിരിച്ചുവരവിലോ എന്ന് ആരാധകർ

വിജയികൾക്കുള്ള ക്യാഷ് അവാർഡുകളും സർട്ടിഫിക്കറ്റുകളും ആഗസ്റ്റ് 13 ന് കുഴൽമന്ദം കളരിക്കൽ കൺവെൻഷൻ സെന്‍ററിൽ വെച്ച് നടക്കുന്ന ‘സർഗസമീക്ഷ’ സംഗമത്തിൽവെച്ചു വിതരണം ചെയ്യുമെന്നും പ്രസ്തുത ചടങ്ങിൽ സാഹിത്യ, സാംസ്‌കാരിക മണ്ഡലത്തിലെ പ്രമുഖർ പങ്കെടുക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.

‘അഹല്യ സർഗ്ഗസമീക്ഷ’ 2023 – വിജയികൾ :

ജൂനിയർ വിഭാഗം

ഇംഗ്ലീഷ് കവിത

ഒന്നാം സ്ഥാനം -റിയ രാജേഷ് (A story yet Untold)
രണ്ടാം സ്ഥാനം – സിനാഷ (Mother)
മൂന്നാം സ്ഥാനം – നന്ദിത കെ ടി (The Night Sky)

ഇംഗ്ലീഷ് കഥ

ഒന്നാം സ്ഥാനം – അദ്വൈത് പ്രദീപ്‌ (What’s A Tree)
രണ്ടാം സ്ഥാനം – നേഹ പി അർ (The Twin Twist)
മൂന്നാം സ്ഥാനം – ലക്ഷ്മി കൃഷ്ണ (The Sixteenth Floor)

മലയാളം കവിത

ഒന്നാം സ്ഥാനം – സിനാഷ (എന്റെ രാജ്യം നിന്റേതു കൂടി ആയിരുന്നെങ്കിൽ )
രണ്ടാം സ്ഥാനം – ശ്രീലക്ഷ്മി കെ എച്ച് (അറിയിപ്പ്, ചരമഗീതം)
മൂന്നാം സ്ഥാനം – എം ബി ശ്രീഗണേഷ് (പൂമൊട്ട് )

മലയാളം കഥ

ഒന്നാം സ്ഥാനം – റിയ എൽസ മനോജ്‌ (ആദർശിന്റെ നൂറു രൂപ )
രണ്ടാം സ്ഥാനം – ജീന സി (ത്യാഗത്തിന്റെ കഥ ) & ശ്രീരാജ് എസ് (ജൂൺ ഒന്ന്)
മൂന്നാം സ്ഥാനം – ദിയ ആർ (ചെറിയ കുട്ടിയിൽനിന്നും വലിയ ഗുണപാഠം )

സീനിയർ വിഭാഗം

ഇംഗ്ലീഷ് കവിത
ഒന്നാം സ്ഥാനം – ശ്രേയ മാടമ്പത്ത് (To The Young Girl)
രണ്ടാം സ്ഥാനം -രാഹുൽ കൃഷ്ണ ആർ (Melting Wishes)
മൂന്നാം സ്ഥാനം – നിരഞ്ജന സന്തോഷ്‌ (Corporate Slave Lore)

ഇംഗ്ലീഷ് കഥ

ഒന്നാം സ്ഥാനം – കാവ്യശ്രീ പ്രദീപ്‌ (Vanishing World)
രണ്ടാം സ്ഥാനം -മഞ്ജുകുമാരി എം (Destiny’s Calling)
മൂന്നാം സ്ഥാനം – ദേവപ്രിയ ബി (Rising Slope)

മലയാളം കവിത

ഒന്നാം സ്ഥാനം – ഹിരൺമയി ഹേമന്ത് (അരങ്ങ്, നീലമഞ്ഞ്, നൂൽപ്പാവ)
രണ്ടാം സ്ഥാനം – ഐശ്വര്യ പ്രമോദ് (ഭാഷ പറഞ്ഞ നുണകൾ )
മൂന്നാം സ്ഥാനം – അനുപമ ആർ
(അവ്യക്തത, എന്റെ വീട്)

മലയാളം കഥ

ഒന്നാം സ്ഥാനം – കൃഷ്ണാഞ്‌ജലി യു,
(വൈറസ് )
രണ്ടാം സ്ഥാനം – ഖദീജത്തുൾ തസീന (പ്ലാറ്റ്ഫോം 4 )
മൂന്നാം സ്ഥാനം – ഷംല എസ് (പുകച്ചൂര് )

ALSO READ: ബ്ലാക്ക്മാൻ സി സി ടി വിയിൽ കുടുങ്ങി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News