‘മുഖ്യമന്ത്രി നൽകിയത് വലിയ പിന്തുണ, വിഴിഞ്ഞത്തിനെ എതിർത്തവരോടും നന്ദി പറയുന്നു’; മന്ത്രി അഹമ്മദ് ദേവർകോവിൽ

വിഴിഞ്ഞം തുറമുഖത്തെ എതിർത്തവരോടും വലിയ നന്ദിയുണ്ടെന്ന് തുറമുഖവകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ. പല പ്രശ്നങ്ങൾ ഉണ്ടായപ്പോഴും മുഖ്യമന്ത്രി നൽകിയ പിന്തുണ വളരെ വലുതാണെന്നും മന്ത്രി കൈരളി ന്യൂസിനോട് പറഞ്ഞു.

ALSO READ: ശക്തമായ മഴ; താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി; 9 ജില്ലകളിൽ യെല്ലോ അലർട്ട്

‘എതിർത്തവരുടെ എതിർപ്പ് കൊണ്ടാണ് കൂടുതൽ കാര്യങ്ങൾ ചെയ്യണമെന്ന് ഗവൺമെന്റിന് തോന്നിയത്. കേരളത്തിന്റെ അനുഭവം വെച്ച് പരിശോധിക്കുമ്പോൾ ഓരോ പദ്ധതി കൊണ്ടുവരുമ്പോളും വലിയ തോതിൽ പ്രക്ഷോഭങ്ങൾ ഉയർത്തികൊണ്ടുവരുന്ന കൂട്ടരുണ്ട്. ഗെയിൽ ആയാലും ദേശീയപാതയായാലും എല്ലാ കാര്യങ്ങളിലും നമ്മൾ സമരങ്ങൾ കണ്ടതാണ്. എന്നാൽ ഇച്ഛാശക്തിയോടെ അവയെ നേരിട്ടുകൊണ്ട് മുന്നോട്ടുപോകുന്ന സമീപനമാണ് ഗവണ്മെന്റ് സ്വീകരിച്ചിട്ടുള്ളത്. വിഴിഞ്ഞത്തും ചിലർ പിന്നിൽ നിന്നും മുന്നിൽനിന്നും സമരം ചെയ്തു. അപ്പോഴെല്ലാം മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങൾ പരിഹരിച്ച് മുന്നോട്ടുപോകണമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അത്തരത്തിൽ വലിയ പിന്തുണ കൂടിയാണ് മുഖ്യമന്ത്രി നൽകിയത്’, മന്ത്രി പറഞ്ഞു

ALSO READ: ‘നായകൻറെ മടിയിലിരുന്ന് ഐസ്ക്രീം നുണയണം’, ഞാനും ശോഭനയും അത് തൊടില്ലെന്ന് പറഞ്ഞു: സുഹാസിനി

വിഴിഞ്ഞത്തെത്തിയ ആദ്യ കപ്പലായ ഷെൽ ഹുവ 15നെ ഇന്നാണ് ഔദ്യോഗികമായി സ്വീകരിക്കുക. ഇന്ന് വൈകിട്ട് നാലുമണിക്കാണ് ഔദ്യോഗിക ചടങ്ങുകൾക്ക് തുടക്കം കുറിക്കുക. മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര ഷിപ്പിംഗ് മന്ത്രി സര്‍ബാനന്ദ് സോനോവാളും ചേർന്ന് കപ്പലിനെ തീരത്തേക്ക് സ്വീകരിക്കും. ഒപ്പം വർണ്ണാഭമായ വാട്ടർ സല്യൂട്ടും നൽകും.

ALSO READ: സ്ത്രീകളെ വേട്ടയാടുന്നു, കാണാൻ കൊള്ളാവുന്ന പെൺകുട്ടികളുടെ ജീവിതം നശിപ്പിക്കുന്നു: കോൺഗ്രസിനെതിരെ കരുണാകരന്റെ മകൾ പത്മജാ വേണുഗോപാൽ

വിഴിഞ്ഞത്തിന്റെ നിർമ്മാണത്തിന് ആവശ്യമായ മൂന്ന് ക്രെയിനുകളുമായാണ് ഷെൻ ഹുവ 15 വിഴിഞ്ഞത്ത് എത്തിച്ചത്. 100 മീറ്റര്‍ ഉയരവും 60 മീറ്ററോളം കടലിലേക്ക് തള്ളി നില്‍ക്കുന്നതുമായ സൂപ്പര്‍ പോസ്റ്റ് പനാമാക്‌സ് ക്രെയിനും 30 മീറ്റര്‍ ഉയരമുള്ള രണ്ട് ഷോര്‍ ക്രെയിനുമാണ് കപ്പലില്‍ വിഴിഞ്ഞത്ത് എത്തിച്ചത്. കപ്പലിന്റെ ഔദ്യോഗിക സ്വീകരണത്തെ തുടർന്ന് മുഖ്യമന്ത്രി ചടങ്ങ് ഉദ്ഘാടനം ചെയ്യും. 8000 ത്തോളം പേർക്കാണ് ചടങ്ങിൽ പങ്കെടുക്കാൻ സാധിക്കുക. കർശന സുരക്ഷയാണ് തുറമുഖത്തിന് അകത്തും പുറത്തും ഒരുക്കിയിട്ടുള്ളത്. പൊതുജനങ്ങൾക്കും പ്രൗഢഗംഭീരമായ ഉദ്ഘാടന ചടങ്ങിന്റെ ഭാഗമാകാം. ഇതിനായി കെഎസ്ആർടിസി പ്രത്യേക സർവീസും നടത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News