ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് യുഎഇയില്‍ നല്‍കുന്ന സ്വീകരണത്തില്‍ ജനപങ്കാളിത്തം വെട്ടിക്കുറച്ചതായി റിപ്പോര്‍ട്ട്. അഹ്‌ലാന്‍ മോദി അഥവാ ഹലോ മോദി എന്ന് പേരിട്ട പരിപാടി ഇന്ന് വൈകിട്ട് നാലിനാണ് നിശ്ചയിച്ചിരിക്കുന്നത്. അതേസമയം രാജ്യത്ത് കനത്തമഴ പെയ്ത സാഹചര്യത്തിലാണ് ആളുകളുടെ എണ്ണ കുറച്ചതെന്നാണ് വിവരം. അരലക്ഷത്തിലേറെ പേര്‍ പരിപാടിയില്‍ പങ്കെടുക്കാനായി രജിസ്റ്റര്‍ ചെയ്തിരുന്നു. വിവിധ ഇന്ത്യന്‍ അസോസിയേഷനുകളും സംഘടനകളും സംയുക്തമായി സംഘടിപ്പിക്കുന്ന പരിപാടിയില്‍ പ്രതികൂല കാലാവസ്ഥ മൂലം ആളുകളുടെ എണ്ണം പകുതിയായി കുറയ്ക്കുമെന്നാണ് കരുതുന്നത്.
മോശം കാലാവസ്ഥ പരിഗണിച്ച് പരിപാടിയിലെ ജനപങ്കാളിത്തം 80,000 ത്തില്‍ നിന്ന് 35,000 പേരിലേക്ക് ചുരുക്കിയതായി പ്രവാസി കമ്മ്യൂണിറ്റി നേതാവ് അറിയിച്ചതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു. 60,000 പേര്‍ വെബ്‌സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്ത് തങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കിയിരുന്നു. 500ലേറെ ബസുകളും 1,000ലേറെ വാളന്ററിയര്‍മാരും സജ്ജമാണ്. അതേസമയം 45,000 ആളുകളെ പരിപാടിയില്‍ പ്രതീക്ഷിക്കുന്നുണ്ട്. വൈകിട്ട് നാലു മണിക്ക് സായിദ് സ്‌പോര്‍ട്‌സ് സിറ്റിയിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.ഇന്ത്യന്‍ എംബസിയുടെ മേല്‍നോട്ടത്തില്‍ 150ലേറെ സംഘടനകളുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here