ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) സാങ്കേതിക വിദ്യ രണ്ട് വർഷത്തിനുള്ളിൽ അനേകം മനുഷ്യരെ കൊല്ലാൻ തക്ക വണ്ണം കരുത്താർജ്ജിക്കുമെന്ന് മുന്നറിയിപ്പുമായി യുകെ പ്രധാനമന്ത്രി ഋഷി സുനകിന്‍റെ ഉപദേശകൻ മാറ്റ് ക്ലിഫോർഡ്. നിരവധി പേരുടെ മരണങ്ങൾക്ക് തന്നെ കാരണമായേക്കാവുന്ന സൈബർ, ജൈവ ആയുധങ്ങൾ നിർമ്മിക്കാൻ എഐയ്ക്ക് കഴിവുണ്ടെന്നാണ് അഡ്വാൻസ്ഡ് റിസർച്ച് ആൻഡ് ഇൻവെൻഷൻ ഏജൻസിയുടെ (ആരിയ) ചെയർമാൻ കൂടിയായ ക്ലിഫോർഡ് മുന്നറിയിപ്പ് നൽകുന്നത്. ഇൻഡിപെൻഡന്റാണ് ഇത് സംബന്ധിച്ച വാർത്ത പുറത്തുവിട്ടിരിക്കുന്നത്.
Also Read: “ഞാനൊരു മുസ്ലിമാണ്, സൗദി ഒരു ഇസ്ലാമിക രാഷ്ട്രവും”; കരീം ബെന്‍സേമ
എഐയുടെ നിർമ്മാതാക്കളെ ആഗോള തലത്തില്‍ നിയന്ത്രിച്ചില്ലെങ്കില്‍ മനുഷ്യന്റെ കൈപിടിയിലൊതുങ്ങാത്ത സംവിധാനങ്ങൾ സൃഷ്ടിക്കപ്പെടുമെന്നും ക്ലിഫോർഡ് ചാറ്റ് ജിപിടി, ഗൂഗിൾ ബാർഡ് എന്നിങ്ങനെയുള്ള എഐ ലാഗ്വേജ് മോഡലുകളെ പറ്റിയുള്ള അന്വേഷണവുമായി ബന്ധപ്പെട്ടതാണ് യുകെ സർക്കാരിന്റെ ഫൗണ്ടേഷൻ മോഡൽ ടാസ്‌ക്‌ഫോഴ്‌സ്. നിലവിൽ ഇതിൽ പ്രധാനമന്ത്രിയെ നയിക്കുന്നത് മാറ്റ് ക്ലിഫോർഡാണ്.
നേരത്തെ സെന്റർ ഫോർ എഐ സേഫ്റ്റിയുടെ വെബ്‌പേജിൽ പ്രസിദ്ധീകരിച്ച പ്രസ്താവനയിൽ എഐ മനുഷ്യരാശിയുടെ നാശത്തിന് കാരണമാകും എന്നാണ് പറയുന്നത്. പ്രസ്താവനയെ പിന്തുണച്ച് നിരവധി പേരാണ് ഇതിനോടകം രംഗത്തെത്തിയിരിക്കുന്നത്. മഹാമാരികളും ആണവയുദ്ധങ്ങളും പോലെ മനുഷ്യരാശിയെ തന്നെ ഇല്ലാതാക്കാൻ കഴിവുള്ളതാണ് നിർമ്മിതബുദ്ധി എന്നാണ് വിദഗ്ധർ പറയുന്നത്. ഭീഷണി ലഘുകരിക്കാനായി ആഗോള മുൻഗണന നൽകണമെന്നും വിദഗ്ധർ ആവശ്യപ്പെട്ടതും വലിയ വാർത്തയായിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here