മലപ്പുറത്ത് എഐ അധിഷ്ഠിത എൻട്രൻസ് കോച്ചിങ് ഇൻസ്റ്റിറ്റ്യൂട്ട് എഡ്യുപോർട്ട്‌

എഐ അധിഷ്ഠിത എൻട്രൻസ് കോച്ചിങ് സൗകര്യങ്ങളുമായി എഡ്യുപോർട്ട് ഇൻസ്‌റ്റിറ്റ്യൂട്ട് പ്രവർത്തനം ആരംഭിച്ചു. മലപ്പുറത്താണ് സ്ഥാപനം. മന്ത്രി പി എ മുഹമ്മദ് റിയാസ് ഓൺലൈനായി ഉദ്‌ഘാടനം ചെയ്തു. പി കെ കുഞ്ഞാലിക്കുട്ടി മുഖ്യാതിഥിയായി. എൻട്രൻസ് കോച്ചിങ് രംഗത്ത് എഐ, അഡാപ്റ്റീവ് ലേണിങ്‌ എന്നീ സാങ്കേതികവിദ്യകളുടെ സാധ്യതകൾ ഉപയോഗപ്പെടുത്തുന്ന രാജ്യത്തെ ആദ്യ ഇൻസ്റ്റിറ്റ്യൂട്ടാണ് എഡ്യുപോർട്ട് ഇൻസ്‌റ്റിറ്റ്യൂട്ട്. 2000 കുട്ടികൾക്കായി ഡിജിറ്റൽ ലൈബ്രറി സൗകര്യവും മികച്ച ഹോസ്റ്റൽ സൗകര്യവും ഉണ്ട്‌.

ALSO READ: പാ.രഞ്ജിത് ചിത്രത്തിലേക്ക് ശ്രീനാഥ് ഭാസി

എഡ്യുപോർട്ടിന്റെ സിബിഎസ്ഇ പ്രൊഡക്ട്‌ ലോഞ്ച് ചെയ്തത് പി കെ കുഞ്ഞാലിക്കുട്ടി ആണ്. കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റിന്‌ തയ്യാറെടുക്കുന്ന കുട്ടികൾക്ക് മികച്ച കോഴ്സുകളും ക്യാമ്പസും തെരഞ്ഞെടുക്കാൻ സഹായിക്കുന്ന സിയുഇടി വെബ്സൈറ്റ് നജീബ് കാന്തപുരം എംഎൽഎ ലോഞ്ച്‌ ചെയ്‌തു. ജെഇഇ–നീറ്റ് എൻട്രൻസ് കോച്ചിങ് രംഗത്ത് അഡാപ്റ്റീവ് ലേണിങ് എന്ന നൂതന ആശയം സംയോജിപ്പിക്കുന്ന ഇന്ത്യയിലെ ഏക സ്ഥാപനമാണ് എഡ്യുപോർട്ടെന്ന്‌ സ്ഥാപകൻ അജാസ് മുഹമ്മദ് ജാൻഷർ, സിഇഒ അക്ഷയ് മുരളീധരൻ എന്നിവർ പറഞ്ഞു. ഏഴുമുതൽ 10 വരെയുള്ള ക്‌ളാസ്സിലെ കുട്ടികൾക്കായി ജെഇഇ–നീറ്റ് ഫൗണ്ടേഷൻ ക്ലാസുകളും എഡ്യുപോർട്ട് ഈ വർഷം മുതൽ ആരംഭിക്കും. പാണക്കാട് സയ്ദ് ബഷീറലി ഷിഹാബ് തങ്ങൾ പ്രഭാഷണം നടത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News