എ ഐ ക്യാമറ, എല്‍ ഡി എഫിന്റെ രണ്ടാം വാര്‍ഷികത്തില്‍ നിന്നും ശ്രദ്ധ തിരിച്ചുവിടാനുള്ള ശ്രമം: മന്ത്രി പി രാജീവ്

എഐ ക്യാമറയുമായി ബന്ധപ്പെട്ട് ഉയരുന്നത് അടിസ്ഥാന രഹിത ആരോപണമാണെന്ന് മന്ത്രി പി.രാജീവ്. എല്‍ഡിഎഫിന്റെ രണ്ടാം വാര്‍ഷികത്തില്‍ നിന്നും ജനശ്രദ്ധ തിരിച്ചുവിടാന്‍ ശ്രമമാണ് ഇതിന് പിന്നിലെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

പണം സര്‍ക്കാര്‍ ഇടപെട്ട് തിരിച്ചു തരണം എന്നായിരുന്നു അല്‍ഹിന്ദിന്റെ പരാതി.എന്നാല്‍ എസ്ആര്‍ഐടിയുമായി അല്‍ഹിന്ദ് ഒപ്പിട്ട കരാര്‍ പ്രകാരം 5 വര്‍ഷം കഴിഞ്ഞേ പണം നല്‍കാന്‍ കഴിയുകയുള്ളു. ഇതുമായി ബന്ധപ്പെട്ട് പ്രിന്‍സിപ്പള്‍ സെക്രട്ടറി വിശദീകരണം തേടിയിരുന്നു.ഇക്കാര്യം പരാതിക്കാരനെ അറിയിച്ചതായും മന്ത്രി രാജീവ് വ്യക്തമാക്കി. പിന്നീട് അല്‍ഹിന്ദ് ഈ പരാതി ഉന്നയിച്ചിട്ടില്ല എന്നും മന്ത്രി ചൂണ്ടിക്കാട്ടി.

അഴിമതിയെ കുറിച്ച് പരാതി കിട്ടിയിട്ടും നടപടി എടുത്തില്ല എന്ന് പറയുന്നത് തെറ്റാണ്. ഉദ്യോഗസ്ഥനെതിരെ വന്ന പരാതിയില്‍ വിജിലന്‍സ് അന്വേഷണം നടക്കുകയാണ്. ആരോപണം ആശയക്കുഴപ്പമുണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. അത് ജനം തിരിച്ചറിഞ്ഞു തുടങ്ങിയെന്നും മന്ത്രി രാജീവ് പറഞ്ഞു. മറ്റൊരു വകുപ്പ് ആയതിനാല്‍ ഏതൊക്കെ കാര്യങ്ങളിലാണ് അന്വേഷണം നടക്കുന്നത് എന്ന് തനിക്കറിയില്ലെന്നും മന്ത്രി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News