ആയക്കാട്ടിൽ എ ഐ ക്യാമറ തകർത്ത സംഭവം; ഒരാൾ അറസ്റ്റിൽ

വടക്കഞ്ചേരി ആയക്കാട്ടിൽ എ ഐ ക്യാമറ വാഹനമിടിച്ച് തകർത്തതുമായി ബന്ധപ്പെട്ട് പുതുക്കോട് മൈത്താക്കൽ വീട്ടിൽ മുഹമ്മദ് (22) നെ യാണ് വടക്കഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. ആയക്കാട് മന്ദിന് സമീപം സ്ഥാപിച്ച ക്യാമറയാണ് വ്യാഴാഴ്ച രാത്രി 11 മണിയോടുകൂടി തകർത്തത്.മുഹമ്മദാണ് വാഹനം ഓടിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു.ഇയാൾ സഞ്ചരിച്ച വാഹനവും, കൂടെ സഞ്ചരിച്ച രണ്ട് പേരെയും കസ്റ്റഡിയിലെടുക്കാനുണ്ട്.

also read; പിന്നാലെ നടന്ന് ശല്യം ചെയ്ത യുവാവിനെ ചെരിപ്പൂരി മുഖത്തടിച്ച് പെൺകുട്ടി; വീഡിയോ വൈറൽ

വടക്കഞ്ചേരി ഭാഗത്തേക്ക് ഇന്നോവ കാറിൽ സുഹൃത്തുക്കളോടൊപ്പം വരുകയായിരുന്ന മുഹമ്മദ് ക്യാമറ സ്ഥാപിച്ച പോസ്റ്റ് പിന്നിട്ട് 60 മീറ്ററോളം മുന്നോട്ട് പോയ ശേഷം വാഹനം പുറകോട്ട് എടുത്ത് ഇടിക്കുകയായിരുന്നു.ക്യാമറ തകർക്കണമെന്ന ഉദ്ദേശത്തോടു ബോധപൂർവ്വം ഇടിച്ചതാണെന്ന് സി സി ടി വി ദ്യശ്യങ്ങളിൽ നിന്നും വ്യക്തമായി. ഇടിയുടെ ആഘാതത്തിൽ തകർന്ന കാറിൻ്റെ പുറക് വശത്തെ ചില്ലിൽ എഴുതിയ പേരാണ് അന്വേഷണത്തിന് വഴിതിരിവായത്. പ്രതിയെ ഞായറാഴ്ച കോടതിയിൽ ഹാജറാക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News