എ ഐ കാമറ വിവാദം, പ്രതിപക്ഷത്തിനെതിരെ നിയമനടപടിയുമായി എസ് ആര്‍ ഐ ടി

എ ഐ കാമറ വിവാദത്തില്‍ പ്രതിപക്ഷത്തിനെതിരെ നിയമനടപടിയുമായി എസ് ആര്‍ ഐ ടി കമ്പനി. വസ്തുതാ വിരുദ്ധമായ ആരോപണം ഉന്നയിച്ച പ്രതിപക്ഷനേതാക്കള്‍ക്കെതിരെ വക്കീല്‍ നോട്ടീസ് അയച്ചെന്ന് എസ് ആര്‍ ഐ ടി സി ഇ ഒ ഡോ. മധു നമ്പ്യാര്‍. രണ്ട് മാധ്യമ സ്ഥാപനങ്ങള്‍ക്കെതിരെയും നിയമ നടപടികള്‍ ആരംഭിച്ചെന്നും വിജിലന്‍സ് അന്വേഷണത്തില്‍ പ്രതീക്ഷയെന്നും മധു നമ്പ്യാര്‍. മധു നമ്പ്യാരുടെ പ്രതികരണം കൈരളി ന്യൂസില്‍.

എഐ കാമറ വിവാദത്തിലാണ് എസ് ആര്‍ ഐ ടി സി ഇ ഒ ഡോ. മധു നമ്പ്യാരുടെ പ്രതികരണം. വസ്തുതാ വിരുദ്ധമായ ആരോപണം ഉന്നയിച്ച വി ഡി.സതീശനെതിരെയും രമേശ് ചെന്നിത്തലക്കെതിരെയും നിയമനടപടി ആരംഭിച്ചെന്നാണ് മധു നമ്പ്യാരുടെ പ്രതികരണത്തിലെ സൂചന.

കുറഞ്ഞ നിരക്കും മികച്ച സാങ്കേതിക മികവും പരിഗണിച്ചാണ് കമ്പനിക്ക് ടെന്‍ഡര്‍ ലഭിച്ചത്. പ്രസാഡിയോ മികച്ച പ്രൊഫഷണല്‍ കമ്പനിയാണ്. കമ്പനിക്ക് മുഖ്യമന്ത്രിയുമായി ബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞു.

വിജിലന്‍സ് അന്വേഷണത്തില്‍ പ്രതീക്ഷയുണ്ടെന്നും കേരളത്തില്‍ പദ്ധതികള്‍ സുതാര്യമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം വിവാദങ്ങള്‍ കാരണം ലക്ഷ്യമിട്ടിരുന്ന വമ്പന്‍ പദ്ധതിയില്‍ നിന്ന് കമ്പനി പിന്മാറുന്നൂവെന്നും മധു നമ്പ്യാര്‍ പ്രതികരിച്ചു. കൈരളി ന്യൂസ് ഡയറക്ടര്‍ എന്‍.പി. ചന്ദ്രശേഖരന്‍ അവതരിപ്പിക്കുന്ന അന്യോന്യം പരിപാടിയിലാണ് മധു നമ്പ്യാരുടെ പ്രതികരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News