എഐക്യാമറ: കോടതി നടപടികൾ പ്രാരംഘട്ടത്തിൽ; ആർക്കും പ്രശംസയോ , തിരിച്ചടിയോ ഇല്ല: മന്ത്രി പി രാജീവ്

എഐ ക്യാമറ വിഷയത്തിൽ കോടതി നടപടികൾ പ്രാരംഭ ഘട്ടത്തിലെന്ന് മന്ത്രി പി രാജീവ്. ആർക്കും പ്രശംസയോ , തിരിച്ചടിയോ ഇല്ലെന്നും കോടതി തന്നെ അന്വേഷിക്കണമെന്ന വാദികളുടെ ആവശ്യം അസാധാരണമാണെന്നും മന്ത്രി പി.രാജീവ് കൊച്ചിയിൽ മാധ്യമങ്ങളോട് പറഞ്ഞു.

Also read: യൂത്ത് കോൺഗ്രസ് ഗ്രൂപ്പിൽ അശ്ലീല വീഡിയോ; കോൺഗ്രസ് നേതാവ് പോസ്റ്റ് ചെയ്ത അശ്ശീല വീഡിയോ എതിർ ഗ്രൂപ്പുകാർ പുറത്തുവിട്ടു

കോടതിയിൽ വിശ്വാസമില്ല എന്ന് പറഞ്ഞിരിക്കുന്നവർ കോടതിയുടെ മുൻപിലേക്ക് വന്നിരിക്കുന്നു. എഐ ക്യാമറയുമായി ബന്ധപ്പെട്ട പരാതി താൻ പരിശോധിച്ചതാണ്. ഒരു ഏജൻസിയും അന്വേഷിക്കാൻ പാടില്ല. കോടതി തന്നെ ഒരു അന്വേഷണ ഏജൻസി ആകണം എന്നാണ് ആവശ്യം. ലോകത്തൊരിടത്തും അന്വേഷണ ഏജൻസി തന്നെ വിധി പ്രഖ്യാപിക്കില്ല. കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണം എന്നൊക്കെ പറയാമെന്നല്ലാതെ, കോടതി തന്നെ അന്വേഷിക്കുന്നത് അസാധാരണമായതാണ്. തനിക്ക് തോന്നുന്നത് എന്നും മന്ത്രി വിശദീകരിച്ചു . വിഷയവുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം തന്നെ ഹൈക്കോടതി അടുത്ത ഘട്ടത്തിൽ ചർച്ച ചെയ്യും. അത് കോടതി പരിശോധിക്കട്ടെ എന്ന കാര്യം താൻ നേരത്തെയും വ്യക്തമാക്കിയിട്ടുണ്ട് എന്നും മന്ത്രി പറഞ്ഞു.

അതേ സമയം ; എഐ കാമറ വിഷയവുമായി ബന്ധപ്പെട്ട് പ്രതിപക്ഷനേതാവ്‌ വി ഡി സതീശനും രമേശ്‌ ചെന്നിത്തല എംഎൽഎയും നൽകിയ പൊതുതാൽപ്പര്യ ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചില്ല. ഫയലിൽ സ്വീകരിക്കുന്നതുസംബന്ധിച്ച്‌ വാദം കേൾക്കാൻ ഇരുകക്ഷികൾക്കും നോട്ടീസ്‌ നൽകി ചീഫ്‌ ജസ്‌റ്റിസ്‌ എസ്‌ വി ഭാട്ടി, ജസ്‌റ്റിസ്‌ ബസന്ത്‌ ബാലാജി എന്നിവരടങ്ങുന്ന ബെഞ്ച്‌ ഉത്തരവിട്ടു.

Also Read: 15കാരിയെ ബന്ദിയാക്കി രണ്ട് വർഷത്തിലധികം പീഡിപ്പിച്ചു; മഠാധിപതി അറസ്റ്റിൽ

സംസ്ഥാനത്തെ എഐ കാമറയുടെ പ്രവർത്തനം സ്‌റ്റേ ചെയ്യണമെന്ന ഹർജിക്കാരുടെ ഇടക്കാല ആവശ്യം കോടതി പരിഗണിച്ചില്ല. എഐ കാമറയുടെ പ്രവർത്തനം ജൂൺ അഞ്ചുമുതൽ ആരംഭിച്ചതായി സർക്കാർ കോടതിയെ അറിയിച്ചതിനെ തുടർന്നാണിത്‌. പദ്ധതി നടപ്പാക്കുന്ന രീതിയിൽ മാറ്റം വന്നതായി ആരോപണം ഉയർന്ന സാഹചര്യത്തിൽ പരിശോധന ആവശ്യമാണെന്നും കോടതി പറഞ്ഞു. ഹർജി മൂന്നാഴ്‌ചയ്‌ക്കുശേഷം പരിഗണിക്കാൻ മാറ്റി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News