നിയമ ലംഘനങ്ങള്‍ കണ്ടെത്താന്‍ എ ഐ ഡ്രോണ്‍ ക്യാമറകള്‍ ഉപയോഗിക്കും

സംസ്ഥാനത്തെ റോഡുകളിൽ നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ എ ഐ ഡ്രോണ്‍ ക്യാമറകള്‍ ഉപയോഗിക്കുമെന്ന് വ്യക്തമാക്കി ഗതാഗത, റോഡ് സുരക്ഷാ കമ്മിഷണര്‍ എസ് ശ്രീജിത്ത്. 140 ഡ്രോണ്‍ ക്യാമറകള്‍ സംസ്ഥാനമൊട്ടാകെ ഉപയോഗിക്കാനാണ് തീരുമാനം. ഒരു ജില്ലയില്‍ 10 എണ്ണം വീതം നൽകും. ഭാരമേറിയ എ ഐ കാമറകള്‍ ഘടിപ്പിക്കാന്‍ ശേഷിയുള്ള പ്രത്യേക ഡ്രോണുകള്‍ നിര്‍മിക്കാന്‍ വിവിധ ഏജന്‍സികളുമായി മോട്ടര്‍ വാഹന വകുപ്പു ചര്‍ച്ച നടത്തി വരികയാണെന്ന് ശ്രീജിത് വ്യക്തമാക്കി.

ALSO READ:കായികമേഖലയുടെ സമഗ്ര പുരോഗതിയാണ് സംസ്ഥാന സർക്കാർ ലക്ഷ്യം വെക്കുന്നത്; മുഖ്യമന്ത്രി പിണറായി വിജയൻ

നിലവില്‍ എ ഐ കാമറകള്‍ സ്ഥാപിച്ചിട്ടുള്ള സ്ഥലങ്ങള്‍ വിവിധ ആപ്പുകള്‍ മുഖേന കണ്ടെത്താൻ കഴിയും. അവിടെ മാത്രം നിയമാനുസൃതം വാഹനം ഓടിക്കുകയും ഈ മേഖല മറികടന്നാല്‍ നിയമ ലംഘനം നടത്തുകയും ചെയ്യുന്ന പ്രവണതയ്ക്കു തടയിടാനാണു ഡ്രോണ്‍ എ ഐ ക്യാമറകള്‍ ഉപയോഗിക്കുക.

ALSO READ:പുതുപ്പള്ളിയില്‍ പുതിയ വോട്ടര്‍മാരെ ആകര്‍ഷിക്കാന്‍ കഴിയാത്തത് സംവിധാനത്തിന്റെ വീഴ്ച:കെ മുരളീധരന്‍

ഡ്രോണ്‍ നിയന്ത്രണത്തിനുള്ള സംവിധാനം സജ്ജമാക്കിയ വാഹനങ്ങള്‍ വിവിധ സ്ഥലങ്ങളില്‍ നിര്‍ത്തിയിട്ട ശേഷം 5 കിലോമീറ്റര്‍ ചുറ്റളവിലെ റോഡുകളില്‍ നിരീക്ഷണം നടത്തി നിയമ ലംഘനങ്ങള്‍ കണ്ടെത്തുകയാണു ചെയ്യുക. എ ഐ കാമറകള്‍ കണ്ടെത്തുന്ന നിയമ ലംഘനവുമായി ബന്ധപ്പെട്ട കേസുകളില്‍ അപ്പീല്‍ സമര്‍പ്പിക്കാന്‍ പോര്‍ട്ടല്‍ ആരംഭിക്കുമെന്നും ശ്രീജിത്ത് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News