എഐ ക്യാമറ ചൊവ്വാഴ്‌ച കണ്ടെത്തിയത്‌ അമ്പതിനായിരത്തോളം നിയമലംഘനങ്ങള്‍

സംസ്ഥാനത്ത്‌ എഐ ക്യാമറയിൽ പെടുന്ന നിയമലംഘനങ്ങൾക്ക് പിഴ ഈടാക്കാൻ തുടങ്ങിയതിന് ശേഷമുള്ള രണ്ടാം ദിനമായ ചൊവ്വാഴ്‌ച കണ്ടെത്തിയത്‌ 49,317 റോഡ്‌ നിയമ ലംഘനങ്ങള്‍. ചൊവ്വാഴ്‌ച അര്‍ധരാത്രി 12 മുതല്‍ വൈകിട്ട് അഞ്ച്‌ മണിവരെയുള്ള കണക്കുകളാണ്‌ പുറത്തുവന്നിരിക്കുന്നത്‌. തിരുവനന്തപുരത്താണ്‌ ഏറ്റവും കൂടുതല്‍ നിയമലംഘനങ്ങള്‍ കണ്ടെത്തിയത്‌. 8454 നിയമലംഘനങ്ങള്‍ തലസ്ഥാനത്ത്‌ റിപ്പോര്‍ട്ട്‌ ചെയ്‌തു. റോഡില്‍ നിയമംലംഘിച്ചവര്‍ കുറവുള്ളത്‌ ആലപ്പുഴയിലാണ്‌. 1252 പേരാണ്‌  ആലപ്പു‍ഴയിലെ  ക്യാമറ കണ്ണില്‍പ്പെട്ടത്‌.

ALSO READ: കേരളത്തിന് എയിംസ്; അനുകൂല തീരുമാനം ഉണ്ടാകുമെന്ന് കേന്ദ്രമന്ത്രി ഉറപ്പ് നല്‍കിയതായി പ്രൊഫ.കെ.വി തോമസ്

തിങ്കളാ‍ഴ്ച രാവിലെ എട്ട് മുതൽ രാത്രി എട്ട് വരെയുള്ള സമയത്തിനിടെ എഐ ക്യാമറയില്‍  കുടുങ്ങിയത് 38,520 റോഡ്  നിയമ ലംഘനങ്ങൾ. 726 ക്യാമറകളിൽ 692 എണ്ണമാണ് പ്രവർത്തിച്ചത്.

വാഹന ഉടമകൾക്ക് ഇന്ന് മുതൽ നോട്ടീസ് അയച്ചു തുടങ്ങും. വീട്ടിലെ മേൽവിലാസത്തിലായിരിക്കും നോട്ടീസ് ലഭിക്കുക. ഉടമയുടെ മൊബൈൽ നമ്പറിലേക്ക് എസ്എംഎസും വരും. കെൽട്രോണിന്റെ ജീവനക്കാരാണ് നിയമ ലംഘനങ്ങൾ മോട്ടോർ വാഹന വകുപ്പ് ഉദ്യോ​ഗസ്ഥർക്ക് കൈമാറുന്നത്. ചിത്രം പരിശോധിച്ച ശേഷം ഇവരാണ് പിഴ ചുമത്തുക.

ALSO READ: ശബരിമല അയ്യപ്പന് ഇനി ‘ഇ-കാണിയ്ക്ക’, ഭക്തര്‍ക്ക് വൈബ്സൈറ്റ് വ‍ഴി കാണിയ്ക്ക സമര്‍പ്പിക്കാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News