എ ഐ ക്യാമറ പ്രവര്‍ത്തനം നിര്‍ത്താന്‍ ആവശ്യപ്പെട്ടിട്ടില്ല; ഹര്‍ജിക്കാരുടെ വാദം മാത്രമാണ് കോടതി കേട്ടതെന്ന് മന്ത്രി ആന്റണി രാജു

എ ഐ ക്യാമറ ഹൈക്കോടതി വിധിയില്‍ തിരിച്ചടി ഉണ്ടായത് പ്രതിപക്ഷത്തിനാണെന്ന് ഗതാഗത മന്ത്രി ആന്റണി രാജു.ക്യാമറയുടെ പ്രവര്‍ത്തനം തടസപ്പെടുന്ന തരത്തില്‍ ഒരു ഉത്തരവും കോടതിയുടെ ഭാഗത്ത് നിന്നുണ്ടായിട്ടില്ലെന്ന് മന്ത്രി പറഞ്ഞു. എ ഐ ക്യാമറ പദ്ധതിക്കെതിരായുള്ള പ്രതിപക്ഷത്തിന്റെ ആരോപണത്തില്‍ കഴമ്പില്ലെന്ന് ഹൈക്കോടതിയ്ക്ക് ബോധ്യമായി. പദ്ധതിയില്‍ ക്രമക്കേടും അഴിമതിയും ഉണ്ടെന്ന് ബോധ്യപ്പെട്ടിരുന്നെങ്കില്‍ ഇടക്കാല ഉത്തരവിലൂടെ പദ്ധതി നിര്‍ത്തിവെക്കാന്‍ ഹൈക്കോടതി ആവശ്യപ്പെടുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

Also Read: കെ.എസ്.യു നേതാവിന്റെ വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ്; പരാതി നല്‍കി കേരള സര്‍വകലാശാല

എ ഐ ക്യാമറയുടെ പ്രവര്‍ത്തനവുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുമെന്ന് മന്ത്രി വ്യക്തമാക്കി.ഇതുവരെ ഒരു രൂപ പോലും കെല്‍ട്രോണിന് കൊടുത്തിട്ടില്ലെന്നും സമഗ്രമായ കരാര്‍ ഉണ്ടാകാന്‍ പോകുന്നതേയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. ഹര്‍ജിക്കാരുടെ വക്കീലിന്റെ വാദം മാത്രമാണ് കോടതി കേട്ടതെന്നും മന്ത്രി പറഞ്ഞു.പണം കൊടുക്കാനുള്ള കരാര്‍ ഇനിയെ ഒപ്പിടു,ഉണ്ടാകാത്ത കാരറിനെക്കുറിച്ച് എന്ത് പരിശോധനയെന്നും മന്ത്രി ചോദിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here