എഐക്യാമറ: ആദ്യ ദിവസം നല്ല സൂചന; ഒറ്റയടിക്കുണ്ടായത് 4 ലക്ഷത്തിലധികം നിയമ ലംഘനങ്ങളുടെ കുറവ് ( ജില്ല തിരിച്ചുള്ള കണക്കുകൾ)

എഐ ക്യാമറ പ്രവര്‍ത്തനം തുടങ്ങിയ ആദ്യ ദിവസം ഗതാഗത നിയമലംഘനങ്ങളുടെ എണ്ണം വൻതോതിൽ കുറഞ്ഞെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ഇത് നല്ല സൂചനയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഗതാഗത നിയമലംഘനങ്ങളുടെ കണക്കിൽ ഏകദേശം നാല് ലക്ഷത്തിലധികം കുറവാണ് ഉദ്ഘാടന ദിവസം ഒറ്റയടിക്ക് ഉണ്ടായതായി മന്ത്രി കണക്കുകൾ സഹിതം വ്യക്തമാക്കി. എഐ ക്യാമറകളുടെ ഔദ്യോഗിക ഉദ്ഘാടനം നടക്കുന്നതിനു മുന്‍പുള്ള ദിവസം 4.5 ലക്ഷവും ഉദ്ഘാടന ദിവസമായ ഞായറാഴ്ച 2.8 ലക്ഷവുമായിരുന്ന നിയമലംഘനങ്ങള്‍ തിങ്കളാഴ്ച 1.93 ലക്ഷമായി കുറയുകയുകയുണ്ടായി. അതേ സമയം തിങ്കളാഴ്ച രാവിലെ 8 മുതൽ വൈകുന്നേരം 5 വരെ കേരളത്തിൽ ആകെ 28,891 നിയമലംഘനങ്ങൾ മാത്രമാണ് ഉണ്ടായതെന്നും മന്ത്രി അറിയിച്ചു.

ക്യാമറ സ്ഥാപിച്ചതിനു ശേഷം ബോധവൽക്കരണത്തിന് നൽകിയ കാലഘട്ടത്തിനേക്കാള്‍ നിയമലംഘനങ്ങൾ വളരെയധികം കുറഞ്ഞത് നല്ല ക്ഷണമാണ്. ഗതാഗതസുരക്ഷയെ മുൻനിർത്തി എല്ലാവരും വാഹന നിയമങ്ങൾ പാലിക്കുവാൻ ആരംഭിച്ചതിന്റെ സൂചനയാണിത്. സഹകരിച്ച പൊതുജനങ്ങൾക്ക് മന്ത്രി ആന്റണി രാജു നന്ദി പറഞ്ഞു. വരും ദിവസങ്ങളിൽ നിയമലംഘനങ്ങൾ വീണ്ടും കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. റോഡപകട രഹിത കേരളം സൃഷ്ടിക്കുന്നതിനുള്ള പരിശ്രമത്തിന് എല്ലാവരുടെയും സഹകരണവും ഗതാഗത മന്ത്രി അഭ്യര്‍ത്ഥിച്ചു.

കഴിഞ്ഞ ദിവസം ഏറ്റവും കൂടുതൽ നിയമലംഘനങ്ങൾ കണ്ടെത്തിയത് കൊല്ലം ജില്ലയിലാണ് 4,778. തിരുവനന്തപുരം 4,362, പത്തനംതിട്ട 1,177, ആലപ്പുഴ 1,288, കോട്ടയം 2,194 , ഇടുക്കി 1,483, എറണാകുളം 1,889 , തൃശ്ശൂർ 3,995 , പാലക്കാട് 1,007, മലപ്പുറം 545 , കോഴിക്കോട് 1,550 , വയനാട് 1,146, കണ്ണൂർ 2,437, കാസർഗോഡ് 1,040 എന്നിങ്ങനെയാണ് ഇന്ന് കണ്ടെത്തിയ റോഡിലെ നിയമലംഘനങ്ങൾ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News