എ ഐ ക്യാമറ; പ്രതിപക്ഷ നേതാവിന്‍റെ ആരോപണം വസ്തുതാവിരുദ്ധം; മന്ത്രി ആന്‍റണി രാജു

എ ഐ ക്യാമറയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവിന്‍റെ ആരോപണം വസ്തുതാവിരുദ്ധവും, രാഷ്ട്രീയ പ്രേരിതവുമെന്ന് മന്ത്രി ആന്‍റണി രാജു. അപകട നിരക്കും മരണനിരക്കും കുറച്ചു കാണിച്ചുവെന്നായിരുന്നു പ്രതിപക്ഷനേതാവിന്റെ ആരോപണം. ഹൈക്കോടതി നൽകിയതും, നിയമസഭയിൽ പറഞ്ഞതും, പൊലീസിന്റെ കയ്യിലുള്ളതും ഒരേ കണക്കാണെന്നും, കണക്കുകളുടെ അടിസ്ഥാനത്തിലാണ് സർക്കാർ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നൽകിയതെന്നും മന്ത്രി പറഞ്ഞു.. എ ഐ ക്യാമറയുമായി ബന്ധപ്പെട്ട് സെപ്റ്റംബർ മാസത്തെ അവലോകന യോഗം നടത്തുന്ന സന്ദർഭത്തിലാണ് മന്ത്രിയുടെ പ്രതികരണം.

Also read:തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്ന് ചാടി രോഗി ആത്മഹത്യ ചെയ്തു

ഇതുവരെ 6267853 നിയമ ലംഘനങ്ങളാണ് എ ഐ ക്യാമറ സ്ഥാപിച്ചത് മുതൽ കണ്ടെത്തിയതെന്നും എ ഐ ക്യാമറ സ്ഥാപിച്ചതിന് ശേഷം ഇത് 44623 ആയി കുറഞ്ഞുവെന്നും മന്ത്രി പറഞ്ഞു. സെപ്റ്റംബർ മാസത്തിൽ എംപിമാരുടെ എംഎൽഎമാരുടെയും 56 നിയമ ലംഘനങ്ങളാണ് ആകെ കണ്ടെത്തിയത്. നവംബർ ഒന്നു മുതൽ കെഎസ്ആർടിസി ഉൾപ്പെടെയുള്ള ഹെവി വാഹനങ്ങളിലെ ഡ്രൈവർമാർക്കും മുൻ സീറ്റിലെ യാത്രക്കാർക്കും സീറ്റ് ബെൽറ്റ് നിർബന്ധമാക്കുമെന്നും മന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News