എ ഐ ക്യാമറയെ പറ്റിക്കാൻ നോക്കി;ഒടുവിൽ സംഭവിച്ചത്…

എ ഐ ക്യാമറയെ പറ്റിക്കാൻ നോക്കിയാൽ എട്ടിന്റെ പണി ഉറപ്പാണ്. നമ്പർ പ്ലേറ്റ് മറച്ച് എ ഐ ക്യാമറയെ കബളിപ്പിക്കാൻ നോക്കിയ ഉച്ചാരക്കടവ് സ്വദേശിയായ വിദ്യാർത്ഥിക്കാണ് കഴിഞ്ഞ ​ദിവസം പണികിട്ടിയത്.

മോട്ടർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം വിദ്യാർത്ഥിയെ കണ്ടെത്തി  വാഹനം പിടിച്ചെടുക്കുകയും 13,000 രൂപ പിഴ ചുമത്തുകയും ചെയ്തു. ഒപ്പം ലൈസൻസ് റദ്ദാക്കാനായി ആർടിഒക്കു അപേക്ഷയും നൽകി. വെറും രണ്ട് മണിക്കൂർ കൊണ്ടാണ് എൻഫോഴ്സ്മെന്റ് ഇയാളെ പിടികൂടിയത്.

Also Read:തക്കാളി വില വർധനവ് താത്ക്കാലിക പ്രതിഭാസമെന്ന് വിശദീകരണം

ബൈക്കിലുണ്ടായിരുന്ന രണ്ടുപേർക്കും ഹെൽമറ്റ് ഉണ്ടായിരുന്നില്ല. ഒരു കൈ ഉപയോഗിച്ച്  നമ്പർ മറച്ച്  മറ്റേ കൈകൊണ്ട് അപകടം ഉണ്ടാകുന്ന തരത്തിലാണ് ഇയാൾ വാഹനം ഓടിച്ചത്.നമ്പർ മറച്ചാലും വാഹനത്തിന്റെയും വാഹനത്തിലുള്ളവരുടെയും ചിത്രം വ്യക്തമായി ക്യാമറയിൽ പതിയും. അതുകൊണ്ട് നിയമലംഘനം നടത്തുന്നവരെ എളുപ്പത്തിൽ തിരിച്ചറിയാനാകുമെന്ന് എൻഫോഴ്സ്മെന്റ് വിഭാഗം പറയുന്നു.

Also Read:മകളുടെ വിവാഹദിനത്തിൽ പിതാവിനെ കൊലപ്പെടുത്തി; 4 പേർ കസ്റ്റഡിയിൽ

കുറച്ചു ദിവസങ്ങളായി സമാന രീതിയിലുള്ള നിരവധി സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നത്.ക്യാമറ കാണുമ്പോൾ നമ്പർ പ്ലേറ്റ് പൂർണമായോ ഒന്നോ രണ്ടോ അക്കങ്ങൾ മാത്രമായോ മറയ്ക്കാറാണ് പതിവ്. ഇത്തരത്തിൽ നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാനാണ് എൻഫോഴ്സ്മെന്റ് വിഭാഗത്തിന്റെ തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News