എഐ ക്യാമറകൾ സർക്കാരിന് പണം പിഴിയാനല്ല; എന്തിനെന്ന് വ്യക്തമാക്കി റോഡ് സേഫ്റ്റി കമ്മീഷണര്‍

നിർമ്മിത ബുദ്ധിയിൽ പ്രവർത്തിക്കുന്ന എഐ ക്യാമറകൾ ഉപയോഗിച്ച് ജനങ്ങളെ ബുദ്ധിമുട്ടിച്ച് സര്‍ക്കാരിന് വരുമാനം കണ്ടെത്താനാണെന്ന വാദങ്ങൾ തെറ്റാണെന്ന് റോഡ് സേഫ്റ്റി കമ്മീഷണര്‍ എസ്. ശ്രീജിത്ത് ഐപിഎസ്. പിഴ ഈടാക്കുന്നത് സര്‍ക്കാരിന് വരുമാനമുണ്ടാക്കാനുള്ള മാര്‍ഗമാണെന്നുള്ളത് തെറ്റായ പ്രചാരണമാണ്. അതില്‍ ആരും വീണുപോകരുതെന്ന് അദ്ദേഹം ജനങ്ങളോട് അഭ്യർത്ഥിച്ചു. ഒരു സ്വകാര്യ മാധ്യമത്തോടായിരുന്നു ഇക്കാര്യങ്ങൾ അദ്ദേഹം വ്യക്തമാക്കിയത്.

റോഡിൽ ഉണ്ടാകുന്ന അപകടങ്ങളൊക്കെ തടയാന്‍ വേണ്ടിയും അപകടങ്ങളിലൂടെ നിരവധി കുടുംബങ്ങൾക്ക് ആശ്രയം നഷ്ടപ്പെടുന്ന സാഹചര്യം ഇല്ലാതാക്കാനുമാണ് ഈ സംവിധാനം വിഭാവനം ചെയ്ത് നടപ്പാക്കുന്നത്. അതിന്റെ യഥാര്‍ഥ അന്തസത്ത ഉള്‍ക്കൊണ്ടുതന്നെ എല്ലാവരും ഇതിനോട് സഹകരിക്കണം. ഒരു നിയമം പോലും ലംഘിക്കാതെ ഒരുപിഴപോലും അടയ്ക്കാതെ റോഡുപയോഗിക്കണമെന്നാണ് തനിക്ക് പറയാനുള്ളത് എന്നും അദ്ദേഹം പറഞ്ഞു.

Also Read: എഐ ക്യാമറ; പിഴത്തുക അടച്ചില്ലെങ്കില്‍ എന്ത് സംഭവിക്കും?

മോട്ടോര്‍ വാഹന വകുപ്പുള്‍പ്പെടെ ഈടാക്കുന്ന പിഴയുടെ പകുതി റോഡ് സേഫ്റ്റി ആക്ട് അനുസരിച്ച് റോഡ് സേഫ്റ്റി അതോറിറ്റിക്കാണ് നല്‍കുന്നത്. അങ്ങനെ ലഭിച്ച 118 കോടിയില്‍ നിന്നാണ് ഇപ്പോള്‍ സംസ്ഥാനത്തുടനീളം എഐ ക്യാമറ പദ്ധതി നടപ്പിലാക്കുന്നത് എന്നും എസ്. ശ്രീജിത്ത് കൂട്ടിച്ചേർത്തു.

ചെറിയ കുറ്റമാണെന്ന് ആളുകള്‍ ധരിക്കുന്ന, ഹെല്‍മെറ്റ് ധരിക്കാതിരിക്കുക, സീറ്റ്ബെല്‍റ്റ് ഇടാതിരിക്കുക ഫോണില്‍ സംസാരിച്ച് വാഹനമോടിക്കുക തുടങ്ങിയ നിയമ ലംഘനം മൂലമുണ്ടാകുന്ന മരണങ്ങളാണ് റോഡപകടങ്ങളില്‍ സംഭവിക്കുന്നതില്‍ 54 ശതമാനവും.ഈ മരണങ്ങൾ ഒഴിവാക്കാനായാൽ ഏകദേശം 2000 പേരെയെങ്കിലും ഒരുവര്‍ഷം റോഡപകട മരണങ്ങളില്‍ നിന്ന് രക്ഷപ്പെടുത്താന്‍ സാധിക്കും. ഇത് നിസാരമായ കാര്യമല്ല എന്നും റോഡ് സേഫ്റ്റി കമ്മീഷണര്‍ പറഞ്ഞു.

Also Read: നിയമം ലംഘിച്ചാല്‍ ഒരു വിട്ടുവീഴ്ചയുമില്ല; ഗര്‍ഭിണികള്‍ക്കും സീറ്റ്‌ബെല്‍റ്റ് നിര്‍ബന്ധം, കുട്ടികള്‍ കാറിന്റെ പിന്നില്‍ മാത്രം

എഐ ക്യാമറകൾ സ്ഥാപിക്കുക വഴി അപകടങ്ങളും അപകടം മൂലമുണ്ടാകുന്ന മരണം, അതുമൂലമുണ്ടാകുന്ന ദുഃഖം, സമൂഹത്തിന് പൊതുവിലുണ്ടാകുന്ന ഉത്പാദനക്ഷമതയുടെ നഷ്ടം ഇതൊക്കെ കുറയ്ക്കാനാകും എന്നും അദ്ദേഹം പ്രതീക്ഷ പങ്കുവെച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News