‘ഈ കലാകാരന്റെ അധ്വാനത്തിന് എത്ര ലൈക് സുഹൃത്തുക്കളെ’; വ്യാജ വാർത്ത പരത്തുന്ന അമ്മാവന്മാരോട് കടക്ക് പുറത്തെന്ന് സോഷ്യൽ മീഡിയ

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നത് ഒരുപോലെ ഉപകാരപ്രദവും ഉപദ്രവകരവുമാണ്. അത് തെളിയിക്കുന്ന ചില വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. എ ഐ നിർമിച്ച ചില ചിത്രങ്ങൾ തെറ്റായ രീതിയിൽ ഫേസ്ബുക് അമ്മാവന്മാർ വ്യാപകമായി പ്രചരിപ്പിക്കുന്നുവെന്നാണ് സോഷ്യൽ മീഡിയ കണ്ടെത്തൽ. ഈ കലാകാരന് എത്ര ലൈക് സുഹൃത്തുക്കളെ എന്ന രീതിയിൽ പങ്കുവെക്കുന്ന ചില ചിത്രങ്ങളാണ് ഇത്തരത്തിൽ ഇപ്പോൾ വ്യാപകമായി വ്യാജ അടികുറിപ്പോടെ പങ്കുവെക്കപ്പെടുന്നത്.

ALSO READ: പെൺകുട്ടിയെ പീഡിപ്പിച്ച കേസ്; ബിജപി എംഎൽഎയ്ക്ക് 25 വർഷത്തെ കഠിന തടവ്; അയോ​ഗ്യനാക്കി

ഇവ പൂർണ്ണമായും എ ഐ നിർമിച്ചതാണെന്നിരിക്കെ തെറ്റിദ്ധരിക്കപ്പെട്ടാണ് പലരും ഇത്തരം ചിത്രങ്ങൾ പങ്കുവെക്കുന്നത്. കൃഷ്ണ വിഗ്രഹം നിർമിക്കുന്ന ബാലൻ മുതൽക്ക് ആനയുടെ രൂപം നിർമ്മിക്കുന്ന പ്രായമായ മനുഷ്യർ വരെ ഇത്തരം ചിത്രങ്ങളിൽ ഉണ്ട്. ഇവ ഒരിക്കലും സത്യമല്ല. എ ഐ നിർമിതമായ ഈ ചിത്രങ്ങളാണ് പലരും യാഥാർഥ്യം എന്ന പേരിൽ പങ്കുവെക്കുന്നത്.

ALSO READ: ഉത്തരേന്ത്യന്‍ സംസ്ഥനങ്ങളില്‍ അതിശൈത്യം പിടിമുറുക്കുന്നു

അതേസമയം, ഏതാണ് എ ഐ ഏതാണ് യഥാർത്ഥ ചിത്രം എന്ന് ഇപ്പോൾ തിരിച്ചറിയാൻ കഴിയില്ല. അത്രത്തോളം യാഥാർഥ്യത്തോട് ചേർന്ന് നിൽക്കുന്ന തരത്തിലാണ് പല ചിത്രങ്ങളും വിഡിയോകളും പുറത്തുവരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News