എ ഐ സാമ്പത്തിക തട്ടിപ്പ്; മുഖ്യപ്രതി കൗശല്‍ ഷായെ കോടതി റിമാന്‍ഡ് ചെയ്തു

കോഴിക്കോട് എ ഐ സാങ്കേതിക വിദ്യയിലൂടെ പണം തട്ടിയ കേസില്‍, മുഖ്യപ്രതി കൗശല്‍ ഷായെ കോടതി റിമാന്‍ഡ് ചെയ്തു. കോഴിക്കോട് സിജെഎം കോടതിയാണ് പ്രതിയെ, ഈ മാസം 31 വരെ റിമാന്‍ഡ് ചെയ്തത്. 3 ദിവസം സൈബര്‍ പൊലീസിന് ചോദ്യം ചെയ്യാനും അനുമതി ലഭിച്ചു.

തിഹാര്‍ ജയിലില്‍ കഴിഞ്ഞിരുന്ന മുഖ്യപ്രതി കൗശല്‍ ഷായെ ദില്ലി പൊലീസിന്റെ സഹായത്തോടെയാണ് കോഴിക്കോട് എത്തിച്ചത്. കോഴിക്കോട് സിജെഎം കോടതിയില്‍ ഹാജരാക്കിയ പ്രതിക്കായി സൈബര്‍ പൊലീസ് കസ്റ്റഡി ആവശ്യപ്പെട്ടെങ്കിലും അനുവദിച്ചില്ല. എന്നാല്‍ ഈ മാസം 26 മുതല്‍ 28 വരെ തിഹാര്‍ ജയിലിലെത്തി ചോദ്യം ചെയ്യാന്‍ അനുമതി നല്‍കി. കൗശല്‍ ഷായെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. പ്രതിയെ നേരിട്ട് ചോദ്യം ചെയ്യുന്നതോടെ കേസില്‍ കൂടുതല്‍ വ്യക്തത വരുമെന്ന് കോഴിക്കോട് സൈബര്‍ സിഐ ദിനേശന്‍ കോറോത്ത് പറഞ്ഞു.

ALSO READ:നോര്‍ക്ക- ഇന്ത്യന്‍ബാങ്ക് ലോൺ മേള ജനുവരി 24ന് തിരുവല്ലയില്‍

കേരളത്തിലെ ആദ്യ എഐ സാങ്കേദിക വിദ്യ ഉപയോഗിച്ചുള്ള തട്ടിപ്പാണ് ഇത്. കൂട്ടുപ്രതികളായ മൂന്നു പേരെ പിടികൂടിയതില്‍ നിന്നാണ് പ്രധാന പ്രതിയായ കൗശല്‍ ഷായെ കുറിച്ചുള്ള വിവരം ലഭിച്ചത്. പ്രതി മറ്റൊരു കേസില്‍ തീഹാര്‍ ജയിലില്‍ കഴിയുന്നതിനാല്‍ കോടതിയില്‍ നേരിട്ട് ഹാജരാക്കാനോ കേരള പൊലീസിന് ചോദ്യം ചെയ്യാനോ കഴിഞ്ഞിരുന്നില്ല. കോഴിക്കോട് പാലാഴി സ്വദേശിയായ കെ രാധാകൃഷ്ണനാണ് തട്ടിപ്പിന് ഇരയായത്. അക്കൗണ്ടില്‍ നിന്ന് നഷ്ടപ്പെട്ട 40,000 രൂപ ഒരാഴ്ച മുമ്പ് രാധാകൃഷ്ണന് തിരികെ ലഭിച്ചിരുന്നു.

ALSO READ:ഫ്രൂട്ടിക്കു പകരം ഐഫോണ്‍, ഇതാണ് യഥാര്‍ത്ഥ ‘ബാര്‍ട്ടര്‍’ സമ്പ്രദായമെന്ന് കമന്റ്; വീഡിയോ വൈറല്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News