സംസ്ഥാനത്തെ ആദ്യ എഐ തട്ടിപ്പ് കേസിലെ പ്രധാന പ്രതി പിടിയില്‍. കേസിലെ ഒന്നാം പ്രതി മുഹമ്മദലിയാണ് തെലങ്കാനയില്‍നിന്നും കോഴിക്കോട് സിറ്റി സൈബര്‍ പൊലീസിന്റെ അറസ്റ്റ് ചെയ്തത്. സാങ്കേതികവിദ്യയുടെ സഹായത്തോടെ വാട്‌സ്ആപ്പ് വീഡിയോകളിലൂടെ തെറ്റിദ്ധരിപ്പിച്ച് പണം തട്ടി എന്നതായിരുന്നു കേസ്.
ALSO READ:സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യത
2023 ജൂലൈയിലായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. കോഴിക്കോട് പാലാഴി സ്വദേശിയും റിട്ടേഡ് കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരനുമായിരുന്ന രാധാകൃഷ്ണനില്‍ നിന്നും 40,000 രൂപ തട്ടിയെടുത്തതാണ് കേസ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും ഡീപ് ഫേക്ക് സാങ്കേതികവിദ്യയും ഉപയോഗിച്ച് വാട്‌സ്ആപ്പ് വീഡിയോകളിലൂടെ മുന്‍ സഹപ്രവര്‍ത്തകനാണെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു പണം തട്ടിയത്. കേസില്‍ രണ്ട് മഹാരാഷ്ട്ര സ്വദേശികളെയും രണ്ട് ഗുജറാത്ത് സ്വദേശികളെയും പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. നഷ്ടമായ പണവും പൊലീസ് കണ്ടെത്തി നല്‍കിരുന്നു. ഇതിനു പിന്നാലെയാണ് മുഖ്യസൂത്രധാരനായ പ്രശാന്ത് എന്ന മുഹമ്മദലി കോഴിക്കോട് സിറ്റി സൈബര്‍ പൊലീസിന്റെ പിടിയിലായത്.
കൂടെ ജോലി ചെയ്യുന്ന സുഹൃത്തിന്റെ ശബ്ദവും വീഡിയോ ദൃശ്യവും വ്യാജമായി സൃഷ്ടിച്ചായിരുന്നു തട്ടിപ്പിന് ഇരയാക്കിയത്. സാങ്കേതികമായ തെളിവുകള്‍ ശേഖരിച്ച് നടത്തിയ അന്വേഷണത്തിലാണ് വാട്‌സപ്പ് വഴി തട്ടിപ്പ് നടത്തിയ പ്രതിയെ പിടികൂടാന്‍ ആയത്. പ്രതിയില്‍ നിന്നും തട്ടിപ്പിനായി ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തു. ഇയാളെ കോഴിക്കോട് സിജെഎം കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു.
ALSO READ:യൂറോ 2024: ‘അടി തിരിച്ചടി’, ഇറ്റലിയെ ഞെട്ടിച്ച് അൽബേനിയ, തുണച്ചത് പരിചയ സമ്പത്ത്; ഒടുവിൽ പൊരുതി നേടി
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here