കോളിളക്കം 2, അബ്രാം ഖുറേഷിയായി ജയൻ; സിനിമ പ്രേമികൾക്കിടയിൽ ആവേശമായി എഐ വീഡിയോ

AI Jayan

മലയാളികളുടെയെല്ലാം മനം കവർന്ന സിനിമയായിരുന്നു ലൂസിഫർ. മോഹൻ ലാലിനെ നായകനാക്കി, പൃഥ്വിരാജ് സംവിധാനം നിർവഹിച്ച് 2019 അത്തരമൊരു ചർച്ചയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. പൂർണമായും എഐ സാങ്കേതിക വിദ്യയിൽ തയാറാക്കിയ ഒരു വിഡിയോയാണ് സിനിമാ പ്രേമികൾക്കിടയില്‍ ആവേശം തീർക്കുന്ന ഈ ചർച്ചക്ക് പിന്നിൽ. എഐ സാങ്കേതിക വിദ്യയിലൂടെ ചിത്രീകരിച്ച ഈ വിഡിയോ പുറത്തിറക്കിയത് മള്‍ടിവേഴ്സ് മാട്രിക്സ് എന്ന പേജാണ്.

Also Read; സ്വകാര്യ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചു; പിന്നാലെ അക്കൗണ്ടുകൾ ഡീആക്ടിവേറ്റ് ചെയ്ത് പാകിസ്ഥാനി ടിക് ടോക് താരം

‘ലൂസിഫർ’ സിനിമയുടെ ക്ലൈമാക്സിൽ അബ്രാം ഖുറേഷിയായി മോഹൻലാൽ എത്തുന്നുണ്ട്. അതിനുപകരമായിജയനെയാണ് ഇവർ വീഡിയോയിൽ പ്ലസ് ചെയ്തിരിക്കുന്നത്. ഹോളിവുഡ് സൂപ്പർതാരം ടോം ക്രൂസിനെയും ജയനൊപ്പം വിഡിയോയിൽ കാണാം. ‘കോളിളക്കം 2’ എന്നാണ് വിഡിയോയ്ക്ക് പേര് നൽകിയിരിക്കുന്നത്.

Also Read; കുറ്റാന്വേഷണത്തിൻ്റെ വേറിട്ട കഥപറയാനൊരുങ്ങി ‘ആനന്ദ് ശ്രീബാല’ വെള്ളിയാഴ്ച എത്തുന്നു, അർജുൻ അശോകൻ നായകൻ

ജയന്റെ ആരാധകരടക്കം നിരവധി ആളുകൾ സമൂഹ മാധ്യമങ്ങളിലൂടെ വിഡിയോ പങ്കുവെച്ചിട്ടുണ്ട്. “എന്റെ എക്കാലത്തെയും പ്രിയപ്പെട്ട നടൻ ഇപ്പോഴും ജീവിച്ചിരിക്കുന്നു.” എന്ന അടിക്കുറിപ്പോടെ നടൻ ബൈജുവും ഇതേ വിഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here