എഐ നിർമിത വീഡിയോകളിൽ വാട്ടർമാർക്ക് ഉപയോഗിക്കാം; നിർമാതാക്കൾ ഉറപ്പ് നൽകിയെന്ന് അമേരിക്കൻ പ്രസിഡണ്ട്

ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ഉപയോഗിച്ച് നിർമിച്ച വീഡിയോകളിൽ വാട്ടർമാർക്ക് ഉപയോഗിക്കാമെന്ന് നിർമാതാക്കൾ ഉറപ്പ് നൽകിയതായി അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡൻ. ഗൂഗിൾ, മെറ്റാ, ഓപ്പൺ എഐ തുടങ്ങിയവരുടെ ഉറപ്പ് എഐ തട്ടിപ്പുകളെ താൽക്കാലികമായി തടയിടാൻ കഴിയുമെന്നാണ് പ്രതീക്ഷ. ജനാധിപത്യത്തിനും ദേശസുരക്ഷക്കും ഇത് സഹായകമാകുമെന്നും വൈറ്റ്ഹൗസ് കരുതുന്നുണ്ട്.

എഐ ഉപയോഗിച്ച് നിർമിക്കുന്ന വീഡിയോകളിൽ വാട്ടർമാർക്ക് ഉറപ്പാക്കാം എന്നാണ് പ്രമുഖ എഐ ഡെവലപ്പർമാർ അമേരിക്കൻ പ്രസിഡൻ്റിന് നൽകുന്ന ഉറപ്പ്. എഐ വീഡിയോ സാങ്കേതികവിദ്യ ഉപയോഗിച്ച് തട്ടിപ്പുകൾ വ്യാപകമാകുന്ന സമയത്ത് താൽക്കാലികമായെങ്കിലും സുരക്ഷാപ്പൂട്ട് ഉറപ്പാക്കാൻ ഈ വീഡിയോ വാട്ടർമാർക്ക് കൊണ്ട് കഴിയുമെന്നാണ് വിലയിരുത്തൽ. തെറ്റായ ആവശ്യങ്ങൾക്ക് വേണ്ടി എഐ ഉപയോഗിക്കുന്നത് തടയാനുള്ള ശ്രദ്ധ നമുക്ക് എല്ലാവർക്കും വേണമെന്നും ബൈഡൻ വൈറ്റ്ഹൗസിൽ വെച്ച് നടന്ന യോഗത്തിൽ അഭ്യർത്ഥിച്ചിട്ടുണ്ട്. വാട്ടർമാർക്ക് മായ്ക്കാൻ കഴിയുന്ന സംവിധാനങ്ങൾ ഉയരുന്ന ഘട്ടത്തിൽ ഇത്തരമൊരു ഉറപ്പിന് എത്രത്തോളം സാധുത ഉണ്ടെന്നത് വ്യക്തമല്ല.

Also Read: മുംബൈയില്‍ മൂന്നാം ദിവസവും കനത്ത മഴ തുടരുന്നു; റായ്ഗഡില്‍ മണ്ണിടിച്ചിലില്‍ മരിച്ചവരുടെ എണ്ണം 22 ആയി ഉയര്‍ന്നു

ചാറ്റ്ജിപിടി നിർമാതാക്കളായ ഓപ്പൺ എഐ, ഗൂഗിൾ മാതൃകമ്പനിയായ ആൽഫബെറ്റ്, മെറ്റാ തുടങ്ങിയ കമ്പനികളാണ് എഐ സുരക്ഷിതമാക്കാനുള്ള ഇടപെടലുകളുടെ ഭാഗമാകുന്നത്. ടെക് കമ്പനികളായ ആമസോൺ, മൈക്രോസോഫ്റ്റ് എന്നിവർ എഐ അപകടങ്ങൾ കുറയ്ക്കാനുള്ള ടെസ്റ്റിംഗ് വ്യാപകമാക്കും. സൈബർ സെക്യൂരിറ്റി ഒരു നിക്ഷേപ സാധ്യത എന്ന നിലയിൽ വികസിപ്പിക്കുകയും കമ്പനികളുടെ ലക്ഷ്യങ്ങളിലുണ്ട്. നേരത്തെ എഐ വീഡിയോകൾ തിരിച്ചറിയാനുള്ള സംവിധാനം ഉറപ്പാക്കണം എന്നാവശ്യപ്പെട്ടുള്ള നിയമനിർമാണം യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ നടത്തിയിരുന്നു. അത്തരമൊരു നിയമനിർമാണത്തിന് അമേരിക്കൻ കോൺഗ്രസും ഒരുങ്ങുന്നുണ്ട് എന്നാണ് സൂചന. ഭാവിയിൽ എഐ ഉപയോഗിച്ച് തെരഞ്ഞെടുപ്പ് തട്ടിപ്പ് വരെ നടക്കാൻ സാധ്യതയുള്ളത് കൊണ്ട് രാഷ്ട്രഭരണകൂടങ്ങളും നിയമ മുന്നൊരുക്കങ്ങളിലാണ്.

Also Read: ‘മെയ്തേയികൾ മിസോറാം വിടണം’; മുന്നറിയിപ്പുമായി മുൻ വിഘടനവാദികൾ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News