കോഴിക്കോട് നിര്‍മിത ബുദ്ധി ( ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ്/ എഐ) ഉപയോഗിച്ച് നാല്‍പതിനായിരം രൂപ തട്ടിയ കേസില്‍ പ്രതികരണവുമായി ഡിസിപി കെ ഇ ബൈജു. സമാന സ്വഭാവമുള്ള കേസ് സംസ്ഥാനത്ത് ഉണ്ടായിട്ടില്ലെന്നും തട്ടിപ്പ് ന് പിന്നിൽ ഒരു സംഘം ഉണ്ടെന്ന് കരുതുന്നതായും അദ്ദേഹം പറഞ്ഞു.
സംഭവത്തില്‍ കേസ് എടുത്തു. തട്ടിപ്പുകാര്‍ക്ക് കോമൺ വാട്സ്അപ്പ് ഗ്രൂപ്പ് ഉണ്ട്. ആ ഗ്രൂപ്പ് ആകാം ഹാക്ക് ചെയ്തതെന്നാണ് പൊലീസിന്‍റെ നിഗമനം. തട്ടിയെടുത്ത പണം ഗുജറാത്തിൽ നിന്ന് മഹാരാഷ്ടയിലുള്ള അക്കൗണ്ടിലേക്ക് നാല് തവണയായാണ് ട്രാൻസ്ഫർ ചെയ്തതെന്നും പണം തിരിച്ചെടുക്കാനുള്ള നടപടികൾ സ്വീകരിച്ചതായും ഡിസിപി അറിയിച്ചു.
അതേസമയം പരാതിക്കാരനായ പി എസ് രാധാകൃഷ്ണൻ മൊഴി നൽകാനെത്തി. കോഴിക്കോട് സൈബർ ക്രൈം ഓഫീസിലാണ് മൊഴി രേഖപ്പെടുത്തുന്നത്.
ALSO READ: ബന്ധുവായ പെൺകുട്ടിയുമായി പ്രണയത്തിലായി; 18 വയസ്സുകാരനെ തട്ടിക്കൊണ്ടുപോയി തീ കൊളുത്തി ബന്ധുക്കൾ
കേന്ദ്ര സർക്കാർ സ്ഥാപനമായ കോൾ ഇന്ത്യാ ലിമിറ്റഡിൽ നിന്നു വിരമിച്ച കോഴിക്കോട് പാലാഴി സ്വദേശി പി.എ്. രാധാകൃഷ്‌ണനെ വാട്‌സാപ് വിഡിയോ കോളിലൂടെ സുഹൃത്താണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് 40,000 രൂപ തട്ടിയെടുത്തത്. ആന്ധ്രാപ്രദേശിൽ ഒപ്പം ജോലി ചെയ്തിരുന്ന ആളുമായി സാദൃശ്യമുള്ള രൂപമാണ് വീഡിയോ കോളിൽ കണ്ടത്. പരിചയമുള്ള ആളുകളുടെ പേരുകൾ പറഞ്ഞു വിശ്വസിപ്പിക്കുകയും ചെയ്തു.
താൻ ഇപ്പോൾ ദുബൈയിലാണെന്നും ബന്ധുവിന്റെ ചികിത്സക്കായി പണം അത്യാവശ്യമാണെന്നും നാട്ടിൽ എത്തിയാലുടൻ തിരിച്ചു നൽകാമെന്നും പറഞ്ഞായിരുന്നു തട്ടിപ്പ്. ആദ്യം 40,000 രൂപ ആവശ്യപ്പെട്ടയാൾ വീണ്ടും 35000 രൂപ ആവശ്യപ്പെട്ടപ്പോൾ സംശയം തോന്നുകയും യഥാർഥ സുഹൃത്തിനെ ബന്ധപ്പെട്ടപ്പോഴാണ് തട്ടിപ്പിനിരയായ വിവരം മനസ്സിലായത്. സംഭവത്തിൽ പരാതിക്കാരന് നഷ്ടപ്പെട്ട 40,000 രൂപ കേരള പൊലീസ് സൈബർ വിഭാഗം തിരിച്ചുപിടിച്ചു. മഹാരാഷ്ട്രയിലെ രത്നാകർ ബാങ്കിലാണ് പണം കണ്ടെത്തിയത്. അക്കൗണ്ട് ബ്ലോക്ക് ചെയ്തു.
ALSO READ: വെളിച്ചമണയാതിരിക്കാൻ സ്വന്തം കയ്യിൽ നിന്ന് ബിൽ അടച്ചു, നന്മയുടെ വെളിച്ചമായി റലീസ്
പരിചയമില്ലാത്ത വിഡിയോ, ഓഡിയോ കോളിലൂടെ സാമ്പത്തിക സഹായത്തിനായി അഭ്യർഥന നടത്തിയാൽ ഒഴിവാക്കണമെന്ന് സൈബർ പൊലീസ് മുന്നറിയിപ്പ് നൽകി. ഇത്തരത്തിൽ വ്യാജകോളുകൾ ലഭിച്ചാല്‍ ഉടന്‍ ആ വിവരം കേരളാ സൈബർ ഹെൽപ് ലൈൻ നമ്പരായ 1930ൽ അറിയിക്കണമെന്നും ഈ സേവനം 24 മണിക്കൂറും ലഭ്യമാണെന്നും അവർ അറിയിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here