എഐയുടെ ദുരുപയോഗത്തെ കുറിച്ച് ലോകം ആശങ്കപ്പെടുമ്പോള്‍, അതിന്റെ നല്ല വശത്തെ കുറിച്ചുള്ള ഒരു വാര്‍ത്തയും ദൃശ്യങ്ങളുമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
രാത്രിയില്‍ റെയില്‍വേ ക്രോസ് മുറിച്ചുകടന്ന ഒരു കൂട്ടം ആനകളുടെ ജീവനാണ് എഐ മൂലം രക്ഷപ്പെട്ടിരിക്കുന്നത്. ഒക്ടോബര്‍ 16നാണ് സംഭവം. ഗുവാഹത്തിയില്‍ നിന്നും ലുംഡിംഗിലേക്ക് പോകുകയായിരുന്നു ട്രെയിന്‍. ഹവായ്പൂരിര്‍ ലാംസാംഹാംഗ് സ്റ്റേഷനുകള്‍ക്കിടയില്‍ രാത്രി 8.30നാണ് കാംരൂപ് എക്‌സ്പ്രസ് ലോക്കോപൈലറ്റ് ജെഡി ദാസും അസിസ്റ്റന്റ് ഉമേഷ് കുമാറും ആനക്കൂട്ടത്തെ കണ്ടത്.
എഐ പിന്തുണയുള്ള ഇന്‍ട്രൂഷന്‍ ഡിറ്റക്ഷന്‍ സിസ്റ്റമാണ് ഇരുവര്‍ക്കും ആദ്യം മുന്നറിയിപ്പ് നല്‍കിയത്. ഇതിന് പിന്നാലെ ലോക്കോപൈലറ്റ് എമര്‍ജന്‍സി ബ്രേക്ക് പിടിക്കുകയും അറുപതോളം കാട്ടാനകളുമായി കൂട്ടിയിടിച്ച് ഉണ്ടാകേണ്ട വന്‍ അപകടം ഒഴിവാക്കുകയും ചെയ്തു.
ALSO READ: സെമിയില്‍ കിതച്ചുവീണ് വെസ്റ്റിന്‍ഡീസ്; ന്യൂസിലാന്‍ഡ്- ദക്ഷിണാഫ്രിക്ക ഫൈനല്‍
ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേ പടിപടിയായി ഈ സംവിധാനം അവരുടെ പരിധിയില്‍ ആനകള്‍ ക്രോസ് ചെയ്യാന്‍ സാധ്യതയുള്ള ഇടങ്ങളില്‍ സ്ഥാപിക്കാനുള്ള തീരുമാനത്തിലാണ്. ഇത്തരത്തില്‍ ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേ 2023ല്‍ 414 ആനകളുടെയും ഈ വര്‍ഷം ജനുവരി മുതല്‍ 383 ആനകളുടെയും ജീവനാണ് രക്ഷിച്ചത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here