എവിടെ നോക്കിയാലും ഇപ്പോൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കളികളാണ്. ഈ അത്യാധുനിക സാങ്കേതിക ഏറ്റവും ഫലപ്രദമായി ഇപ്പോൾ ഉപയോഗിച്ചുകൊണ്ടിരിക്കുന്നത് സ്മാർട്ട്ഫോൺ മേഖലയിലാണ്. എഐ അധിഷ്ഠിത ഫീച്ചറുകൾ ഇപ്പോഴിറങ്ങുന്ന മിക്ക സ്മാർട്ട്ഫോണുകളിലും ഉണ്ട്.എന്നാൽ എഐയുടെ മറവിൽ ചില തട്ടിപ്പ് വീരന്മാരും ഇപ്പോൾ രംഗത്തുണ്ട്. ജിമെയിലിലെ അക്കൗണ്ട് റിക്കവറി റിക്വസ്റ്റുകളിലടക്കം ഈ തട്ടിപ്പ് ഇപ്പോൾ വ്യാപകമാകുന്നുണ്ട്. ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ കൈക്കലാക്കുക എന്നതാണ് തട്ടിപ്പുകാരുടെ ലക്ഷ്യം.
ALSO READ; ലക്ഷങ്ങളോ കോടികളോ ഒന്നുമല്ല, ടാറ്റ ധരിച്ചിരുന്ന വാച്ചിന്റെ വില കേട്ടാല്‍ നിങ്ങള്‍ ഞെട്ടും !
ഒരു നോട്ടിഫിക്കേഷന്റെ രൂപത്തിലാണ് ഈ തട്ടിപ്പ് ആരംഭിക്കുന്നത്. ജിമെയിൽ അക്കൗണ്ട് റിക്കവറി റിക്വസ്റ്റ് എന്ന രീതിയിലാണ് ഈ നോട്ടിഫിക്കേഷൻ വരുന്നത്. ഇത് അക്സപ്റ്റ് ചെയ്തില്ലെങ്കിൽ നാല്പത് മിനിറ്റിനകം മറ്റൊരു നോട്ടിഫിക്കേഷൻ കൂടി ലഭിക്കും. ഇതും അക്സപ്റ്റ് ചെയ്തില്ലെങ്കിൽ ഗൂഗിൾ നിന്നെന്ന വ്യാജേന ഒരു ഫോൺ കോളും നിങ്ങൾക്ക് ലഭിക്കും. ഈ കോളിലൂടെ വ്യാജ വിവരങ്ങൾ പറഞ്ഞ നിങ്ങളെ തെറ്റിദ്ധരിപ്പിച്ചാണ് തട്ടിപ്പ് നടത്തുന്നത്. ഗൂഗിളിൽ നിന്നെന്ന വ്യാജേന ഫോൺ കോൾ എത്തുന്നതുകൊണ്ട് തന്നെ നിരവധി പേർ ഈ തട്ടിപ്പിൽ കുടുങ്ങാറുണ്ട്.
ALSO READ; വൈറലായ ചെറിയുള്ളി തൈരിലിട്ടത് ഉണ്ടാക്കാം
എങ്ങനെ തട്ടിപ്പിൽ നിന്നും രക്ഷപ്പെടാം:
നിങ്ങൾ നൽകാത്ത റിക്വസ്റ്റുകൾക്ക് അപ്രൂവൽ നൽകാതെ ഇരിക്കുക എന്നതാണ് ഏറ്റവും പ്രധാനം. റിക്കവറി മെസ്സേജുകൾ ലഭിക്കുമ്പോൾ തന്നെ റിക്വസ്റ്റ് നിങ്ങൾ നൽകിയിരുന്നു എന്ന് സ്ഥിരീകരിക്കണം. അല്ലാത്തത് പക്ഷം റിക്വസ്റ്റിന് ഒരിക്കലും അപ്രൂവൽ നൽകരുത്. സന്ദേശം ലഭിക്കുന്ന ഇമെയിൽ അഡ്രസ് സൂക്ഷ്മമായി പരിശോധിക്കുക എന്നതാണ് മറ്റൊരു പ്രധാനപ്പെട്ട കാര്യം. തട്ടിപ്പ് സംഘങ്ങളെന്ന് നിങ്ങൾക്ക് തിരിച്ചറിയാൻ കഴിഞ്ഞാൽ അത്തരക്കാരെ ബ്ലോക്ക് ചെയ്യുകയും വേണം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here