സംസ്ഥാനത്ത് ഗതാഗത ലംഘനത്തിന് AI ക്യാമറകൾ വഴി പിഴ ഈടാക്കി തുടങ്ങി . AI ക്യാമറയെ ജനങ്ങൾ നല്ല നിലയിൽ സ്വീകരിച്ച് തുടങ്ങിയെന്നും 12 വയസ്സിൽ താഴെയുള്ള കുട്ടികളുടെ കാര്യത്തിൽ ആശങ്ക വേണ്ടെന്നും ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു.
ഒരുമാസം നീണ്ട പരീക്ഷണാടിസ്ഥാനത്തിലുള്ള നിരീക്ഷണങ്ങൾക്ക് ശേഷമാണ് തിങ്കൾ രാവിലെ 8 മണി മുതൽ AI ക്യാമറകൾ പിഴയിടാക്കി തുടങ്ങിയത് . 12 വയസ്സിൽ താഴെയുള്ള കുട്ടികൾ ഇരുചക്ര വാഹനങ്ങളിൽ മൂന്നാമതായി യാത്ര ചെയ്താൽ തൽക്കാലം പിഴയിടാക്കില്ല. ഇതിൽ ഇളവ് വേണമെന്ന സംസ്ഥാനത്തിന്റെ ആവശ്യത്തിൽ കേന്ദ്രം ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല. ഒപ്പം AI ക്യാമറകൾ പിഴയീടാക്കുന്നതിൽ പരാതിയുണ്ടെങ്കിൽ അപ്പീൽ നൽകാൻ അവസരമുണ്ടാകും.
എന്നാൽ ക്യാമറ AI ക്യാമറ വിഷയത്തിൽ പ്രതിപക്ഷ നിലപാടിൽ മാറ്റമില്ലെന്നായിരുന്നു എം കെ മുനീർ എംഎൽഎയുടെ പ്രതികരണം. ജനങ്ങളുടെ സുരക്ഷയ്ക്കും നിയമലംഘനങ്ങൾ തടയാനുമായി സംസ്ഥാനത്തുടനീളം 675 എ ഐ ക്യാമറകളും ,അനധികൃത പാർക്കിംഗ് നിരീക്ഷിക്കാൻ 25 ക്യാമറകളും ചുവപ്പ് സിഗ്നൽ ലംഘിക്കുന്നത് കണ്ടെത്താൻ 18 ക്യാമറകളുമാണ് നിലവിൽ സജ്ജീകരിച്ചിട്ടുള്ളത്.
Also Read: എംഡിഎംഎയുമായി ബിജെപി പ്രവർത്തക അറസ്റ്റിൽ
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here