ചിത്രവും ശബ്ദവും മാത്രമല്ല കൈയക്ഷരവും എ ഐ കോപ്പിയടിക്കും. അബുദാബിയിലെ മൊഹമ്മദ് ബിന്‍ സയ്യിദ് യൂണിവേഴ്‌സിറ്റി ഓഫ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലെ (എംബിസെഡ്‌യുഎഐ) ഗവേഷകരാണ് ഒരു വ്യക്തിയുടെ കൈയക്ഷരം അനുകരിക്കാനുള്ള എ ഐ ടൂൾ വികസിപ്പിച്ചിരിക്കുന്നത്.
Also Read: മാനസികാരോഗ്യം സംരക്ഷിക്കണ്ടേ… എങ്കിൽ യാത്രകൾക്കായി സൈക്കിളിങ് തെരഞ്ഞെടുക്കൂ!
കൈകൾ ചലിപ്പിക്കാൻ കഴിയാതെയോ കൈയ്ക്ക് പരിക്കേൽക്കുകയോ ചെയ്ത ആളുകളുടെ കൈപ്പട തിരിച്ചറിയാനും അത് പകർത്താനും ഈ ടൂളിനാകും. കൂടാതെ ഡോക്ടർമാർ എഴുതുന്ന മരുന്നുകളുടെ കുറിപ്പുകളും ഇതുവഴി വായിച്ചെടുക്കാനാകും എന്നും ഗവേഷകർ പറയുന്നു. എഐയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തി അക്ഷരങ്ങള്‍ തിരിച്ചറിയുന്നതിനുള്ള ശ്രമങ്ങള്‍ ഊർജിതമായി തന്നെ നടന്നുവരികയായിരുന്നു.
Also Read: റേഷന്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ കരാറുകാര്‍ പ്രഖ്യാപിച്ച പണിമുടക്ക് പിന്‍വലിച്ചു
പൊതുമധ്യത്തില്‍ ലഭ്യമായ കയ്യെഴുത്തുകള്‍ ഉപയോഗിച്ചാണ് എഐയെ പരിശീലിപ്പിച്ചിട്ടുള്ളത്. ഇത് വലിയ അപകടങ്ങൾ സൃഷ്ടിക്കാനുള്ള സാധ്യതയും അതിനെ സംബന്ധിച്ചുള്ള ആശങ്കകളും ഗവേഷകർ തന്നെ വെളിപ്പെടുത്തുന്നുമുണ്ട്. ടൂൾ പൊതുജനത്തിന് ഉപയോഗിക്കാൻ കഴിയുമ്പോൾ ശരിയായ ബോധവത്കരണം നടത്തുന്നതിലൂടെ ഇതിലൂടെയുള്ള തട്ടിപ്പുകൾ ഒരളവ് വരെ കുറയ്ക്കാനാകും എന്നാണ് മനസിലാകുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here