വിജയ്‌യുടെ പാര്‍ട്ടിയെ വല്ലാതെ വിമർശിക്കണ്ട, ഭാവിയിൽ സഖ്യകക്ഷിയായേക്കാം.. അണ്ണാഡിഎംകെയിൽ അനൗദ്യോഗിക നിർദ്ദേശമെന്ന് സൂചന

നടൻ വിജയ്‌യുടെ പാര്‍ട്ടിയായ തമിഴക വെട്രി കഴകത്തെ (ടിവികെ) വല്ലാതെ വിമർശിക്കേണ്ടെന്ന തീരുമാനവുമായി അണ്ണാഡിഎംകെ. പാർട്ടിയുമായി ഉടനൊരു സഖ്യം സാധ്യതയില്ലെങ്കിലും ഭാവിയിൽ അത് സംഭവിച്ചേക്കാം എന്ന സൂചന നൽകുന്നതാണ് അണ്ണാഡിഎംകെയിൽ നിന്നും ലഭിക്കുന്ന വിവരങ്ങൾ. ടിവികെയെ വല്ലാതെ വിമർശിക്കേണ്ടെന്ന നിർദ്ദേശം അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി പളനിസ്വാമി നേതാക്കന്മാർക്ക് നൽകിയതായാണ് നിലവിൽ കിട്ടുന്ന വിവരം.

ALSO READ: മട്ടാഞ്ചേരിയില്‍ പൊലീസിനെ പന്ത്രണ്ടംഗ സംഘം ആക്രമിച്ചു; സംഭവം വിദേശ വനിതകളെ ശല്യം ചെയ്യുന്നുവെന്ന പരാതി അന്വേഷിക്കാന്‍ എത്തിയപ്പോൾ

ടിവികെയുടെ ആദ്യ സംസ്ഥാന സമ്മേളനത്തിൽ അണ്ണാഡിഎംകെക്കെതിരെ വിജയ് പരാമർശങ്ങളൊന്നും നടത്താത്തത് അണ്ണാഡിഎംകെയ്ക്ക് പ്രതീക്ഷ നൽകുന്നതാണ്.  സമ്മേളനത്തിൽ ഡിഎംകെയെ വിജയ് കടന്നാക്രമിച്ചിരുന്നു. എന്നാൽ, അണ്ണാഡിഎംകെയെ വിമർശിച്ചില്ല എന്നുമാത്രമല്ല, എംജിആറിനെ പുകഴ്ത്തുകയും ചെയ്തു. ഇതാണ് ഇപ്പോൾ അണ്ണാ ഡിഎംകെ-ടിവികെ സഖ്യസാധ്യത വർധിപ്പിച്ചിരിക്കുന്നത്. അതേസമയം,  അണ്ണാ ഡിഎംകെയെ വിജയ് വിമർശിക്കാത്തതിന് കാരണം പാർട്ടിയുടെ പ്രവർത്തനം മികച്ചതായതിനാലാണ് എന്നായിരുന്നു എടപ്പാടി പളനിസ്വാമിയുടെ പ്രതികരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News