എഐഎഡിഎംകെ- എന്‍ഡിഎ സഖ്യം പൊളിഞ്ഞു

എഐഎഡിഎംകെ- എന്‍ഡിഎ സഖ്യം പൊളിഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തനിച്ച് മത്സരിക്കുമെന്ന് എഐഎഡിഎംകെ അറിയിച്ചു. പാര്‍ട്ടി ജനറല്‍ സെക്രട്ടറി എടപ്പാടി കെ പളനിസ്വാമിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പാര്‍ട്ടി നേതൃയോഗത്തിലാണ് തീരുമാനം. എന്‍ഡിഎ സഖ്യം വിടാനുള്ള പ്രമേയം യോഗം അംഗീകരിച്ചു.

READ ALSO:എ കെ ആന്‍റണിക്ക് മാനസാന്തരമോ?, മോദിയുടെ മുൻപിൽ ഇനി മുട്ടുകുത്തി പ്രാർത്ഥിക്കുമായിരിക്കും: കോണ്‍ഗ്രസ് നേതാവ് പ്രൊഫ ജി ബാലചന്ദ്രന്‍

ജയലളിതയേയും അണ്ണാദുരൈയേയും ബിജെപി അപമാനിച്ചുവെന്നും സംസ്ഥാന നേതൃത്വം കഴിഞ്ഞ ഒരു വര്‍ഷമായി തങ്ങളുടെ മുന്‍ നേതാക്കളെയും ജനറല്‍ സെക്രട്ടറി എടപ്പാടി കെ പളനിസ്വാമിയേയും അധിക്ഷേപിക്കുകയാണെന്നും പ്രമേയത്തില്‍ പറയുന്നു. ബിജെപി തമിഴ്നാട് സംസ്ഥാന അധ്യക്ഷന്‍ കെ അണ്ണാമലൈയും എഐഎഡിഎംകെയും തമ്മില്‍ പോര് രൂക്ഷമായിരുന്നു. ഇതിനിടെയാണ് എഐഎഡിഎംകെ എന്‍ഡിഎ സഖ്യം അവസാനിപ്പിച്ചത്.

READ ALSO:നവി മുംബൈയിൽ നാല് വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ മലയാളി അറസ്റ്റിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News