ബിജെപി സ്ഥാനാര്‍ത്ഥിക്ക് നാണമില്ലേയെന്ന് എഐഎഡിഎംകെ; കാരണമിതാണ്

ബിജെപിയുടെ ചെന്നൈ സെന്‍ട്രല്‍ ലോക്‌സഭാ സ്ഥാനാര്‍ത്ഥി വിനോദ് പി സെല്‍വത്തിനെതിരെ എഐഎഡിഎംകെ. സെല്‍വം മുന്‍ മുഖ്യമന്ത്രിമാരായ എംജി രാമചന്ദ്രന്‍, ജയലളിത എന്നിവരുടെ സ്മാരകങ്ങള്‍ സന്ദര്‍ശിച്ചതിന് പിന്നാലെയാണ് ഐഐഎഡിഎംകെയുടെ പ്രതികരണം. മുന്‍ ബിജെപി സഖ്യകക്ഷി കൂടിയായ എഐഎഡിഎംകെ ബിജെപിയുടെ തോല്‍ക്കുമെന്ന നിരാശയാണ് ഇത്തരം കാട്ടിക്കൂട്ടലുകള്‍ക്ക് പിന്നിലെന്നും എഐഎഡിഎംകെ ആരോപിച്ചു.

ALSO READ: ലോക്‌സഭ തെരഞ്ഞെടുപ്പ് ആദ്യ ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു; കൂടിയ പോളിംഗ് ബംഗാളിൽ

മറീന ബീച്ചിലെത്തി വിനോജ് സെല്‍വം എംജിആര്‍ , അമ്മ സ്മാരകങ്ങള്‍ സന്ദര്‍ശിക്കുകയും പുഷ്പാര്‍ച്ചന നടത്തുകയും ചെയ്തിരുന്നു. ഇതോടെയാണ് എഐഎഡിഎംകെ വക്താവ് കോവൈ സത്യന്‍ രംഗത്തെത്തിയത്. ബിജെപിക്ക് ഡിഎംകെയുമായി അവിശുദ്ധ കൂട്ടുക്കെട്ടുണ്ടെന്നും വോട്ട് മറിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News