സംസ്ഥാനത്തെ റോഡുകളിലെ എഐ ക്യാമറകൾ പ്രവർത്തിച്ചുതുടങ്ങിയതിൻ്റെ ഫലമായി നിയമലംഘനങ്ങൾക്ക് നോട്ടീസ് അയക്കാൻ ആരംഭിച്ച് തുടങ്ങി. സേഫ് കേരള പദ്ധതി പ്രകാരം സ്ഥാപിച്ചിട്ടുള്ള 726 ക്യാമറകളിൽ 692 എണ്ണമാണ് പിഴ ഈടാക്കുന്നത്. ക്യാമറകൾ 24 മണിക്കൂറും പ്രവർത്തിക്കും.ക്യാമറകൾ ഉള്ള സ്ഥലത്ത് മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്.
Also Read: എഐ ക്യാമറ പിഴ അടക്കേണ്ടത് എങ്ങനെ, എവിടെ?; അർടിഒ ഓഫീസിൽ അന്വേഷിക്കേണ്ടതില്ല
ഏഴ് കുറ്റങ്ങൾക്കാണ് എഐക്യാമറ വഴി പിഴ ഈടാക്കുന്നത്.
1.ഹെൽമെറ്റ് ധരിക്കാതിരിക്കൽ (₹500)
2.സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കൽ (₹500)
3.മൊബൈൽഫോൺ ഉപയോഗം (₹ 2000)
4.റെഡ് സിഗ്‌നൽ മുറിച്ചു കടക്കൽ (₹1000)
5.ഇരുചക്ര വാഹനങ്ങളിൽ രണ്ടിലധികം പേരുടെ യാത്ര (₹1000)
6. അമിതവേഗം (₹1500)
7.അപകടകരമായ പാർക്കിംഗ് (₹250)
Also Read: എഐക്യാമറ ഈടാക്കുന്ന പിഴക്കെതിരെ അപ്പീൽ നൽകാം; അതിന് അറിയേണ്ട കാര്യങ്ങൾ
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here