ലോക്സഭാ തെരഞ്ഞെടുപ്പ്; രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നതിൽ തീരുമാനം വൈകുന്നു

രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നതിൽ തീരുമാനം വൈകുന്നു. ഭാരത് ജോഡോ ന്യായ് യാത്രയിൽ പങ്കെടുക്കാൻ രാജസ്ഥാനിലുള്ള രാഹുൽ യാത്രയിലാണ് തൻ്റെ ശ്രദ്ധയെന്ന നിലപാടിലാണ്. കണ്ണൂർ ,ആലപ്പുഴ മണ്ഡലങ്ങളിലും വയനാടിന് ശേഷം സ്ഥാനാർഥികളെ തീരുമാനിക്കും. കെ സി വേണുഗോപാൽ രാജ്യസഭയിൽ തന്നെ തുടരാമെന്ന അഭിപ്രായമാണ് കെ സി വേണുഗോപാലിനുള്ളത്. വയനാട്ടിൽ മത്സരിക്കുന്നതിൽ തീരുമാനം രാഹുൽ ഗാന്ധി കൈക്കൊള്ളട്ടേ എന്ന നിലപാടാണ് കോൺഗ്രസ് ഹൈക്കമാൻഡ് സ്വീകരിക്കുന്നത്.

Also Read: പെൻഷനും ശമ്പളവും മുടങ്ങില്ല; ഒന്നാം തിയതി തന്നെ അക്കൗണ്ടിലെത്തിച്ചു: കെ എൻ ബാലഗോപാൽ

അതേസമയം വയനാട് മണ്ഢലത്തേക്കാൾ സുരക്ഷിതമായ മറ്റ് മണ്ഢലങ്ങൾ രാഹുൽ ഗാന്ധിക്കില്ലെന്നും കോൺഗ്രസ് നേതാക്കൾ അഭിപ്രായപ്പെടുന്നുണ്ട്. രാജസ്ഥാനിൽ നിന്നുള്ള രാജ്യസഭാംഗമായ എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ലോക്സഭയിലേക്ക് മത്സരിച്ചാൽ ഒരു രാജ്യസഭാ സീറ്റ് നഷ്ട്ടമാകാൻ ഇടവരുമെന്ന അഭിപ്രായം കോൺഗ്രസ് ഹൈക്കമാൻഡിലെ മുതിർന്ന നേതാക്കൾക്കുണ്ട്.

Also Read: ‘കർഷകരുടെ പ്രശ്നങ്ങളെ കുറിച്ച് സർക്കാരിന് വ്യക്തമായ ധാരണയുണ്ട്, സർക്കാർ കർഷകപക്ഷത്ത്’: മുഖ്യമന്ത്രി

കെ.സി വേണുഗോപാലും കെ. സുധാകരനും മത്സരിക്കുന്നില്ലെങ്കിൽ കണ്ണൂരിൽ ഈഴവ സ്ഥാനാർഥിയെയും ആലപ്പുഴയിൽ മുസ്ലിം സ്ഥാനാർഥിയെയും മത്സരിപ്പിക്കാനാണ് ആലോചന, ആലപ്പുഴയിൽ വിജയസാധ്യതയുള്ള മുസ്ലിംസ്ഥാനാർത്ഥിയെ കണ്ടെത്താൻ കഴിയാതെ വന്നാൽ മാത്രം ഈഴവ സ്ഥാനാർത്ഥിയെ മത്സരിപ്പിക്കും. അങ്ങനെ വന്നാൽ കണ്ണൂരിൽ മുസ്ലിം വിഭാഗത്തിൽ നിന്നൊരാളെ സ്ഥാനാർത്ഥിയാക്കും. സ്ക്രീനിങ് കമ്മറ്റി നിർദ്ദേശങ്ങൾ പരിഗണിച്ച് കോൺഗ്രസ് കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിയാകും സ്ഥാനാർത്ഥികളെ സംബന്ധിച്ച് അന്തിമ തീരുമാനം കൈക്കൊള്ളുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News