ഹിമാചൽ പ്രദേശ് കോൺഗ്രസ് സംസ്ഥാന ഘടകം ഒന്നടങ്കം എഐസിസി പിരിച്ചുവിട്ടു. ജില്ലാ, ബ്ലോക്ക് കമ്മിറ്റികളും പിരിച്ചുവിട്ടതായി കോൺഗ്രസ് അധ്യക്ഷൻ അറിയിച്ചു. സംസ്ഥാന ഘടകം പുനഃസംഘടിപ്പിക്കുന്നതിൻ്റെ ഭാഗമായാണ് നിലവിലെ കമ്മിറ്റിയെ പിരിച്ചുവിട്ടത്.
നിലവിലെ സംസ്ഥാന അധ്യക്ഷ പ്രതിഭാ സിംഗും മറ്റു നേതാക്കളുമായുള്ള തർക്കം സർക്കാരിനെ പോലും ബാധിച്ചിരുന്നു.
Read Also: ഇനിയൊരു തെരഞ്ഞെടുപ്പ് ഗോദയിലേക്കില്ല; അണികളെ ഞെട്ടിച്ച് വിരമിക്കൽ പ്രഖ്യാപനവുമായി ശരദ് പവാർ
അതിനിടെ, ജാര്‍ഖണ്ഡില്‍ തെരഞ്ഞെടുപ്പ് പ്രചാരണം പാര്‍ട്ടികള്‍ ഊര്‍ജ്ജിതമാക്കി. ബിജെപിയുടെ വര്‍ഗീയ പ്രസംഗങ്ങള്‍ ആയുധമാക്കുകയാണ് ജെഎംഎം. ഇരുമുന്നണികളും തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ പുറത്തിറക്കിയിരുന്നു. സ്ത്രീകള്‍ക്ക് പ്രതിമാസം 2500 രൂപ ഉള്‍പ്പെടെ 7 വാഗ്ദാനങ്ങളാണ് കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്. തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിലേക്ക് ദേശീയ നേതാക്കള്‍ കൂടി എത്തിയതോടെ തെരഞ്ഞെടുപ്പ് കളം ചൂടുപിടിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here