കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗം മാറ്റിവെച്ചതില്‍ എഐസിസി നേതൃത്വത്തിനു കടുത്ത അതൃപ്തി. പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെ ചിലര്‍ അസൗകര്യം അറിയിച്ചതിനെ തുടര്‍ന്നാണ് യോഗം മാറ്റിവെച്ചതെന്നാണ് കെപിസിസി നേതൃത്വത്തിന്റെ വിശദീകരണം. എന്നാല്‍ അവസാന നിമിഷം യോഗം മാറ്റി വെച്ചതില്‍ ദീപദാസ് മുന്‍ഷിക്കുള്‍പ്പടെ കടുത്ത വിയോജിപ്പ് ഉണ്ടെന്നാണ് വിവരം. അതെസമയം വിഡി സതീശന്‍ – കെ സുധാകരന്‍ പോരില്‍ കടുത്ത അതൃപ്തിയിയാണ് യുഡിഎഫിലെ ഘടകകക്ഷി നേതാക്കളും.
ALSO READ: ഉക്രൈനില്‍ ഇരുന്ന് മുംബൈയില്‍ നിക്ഷേപ തട്ടിപ്പ് നടത്തി; ഇരകളായത് നിരവധി പേര്‍
ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം, ഉപതെരഞ്ഞെടുപ്പ് ഫലം, വരാനിരിക്കുന്ന തദ്ദേശ നിയമസഭ തിരഞ്ഞെടുപ്പ്, സര്‍ക്കാരിനെതിരായ സമരങ്ങള്‍, കെപിസിസി പുനഃസംഘടന തുടങ്ങിയ സുപ്രധാന വിഷയങ്ങളാണ് രാഷ്ട്രീയ കാര്യ സമിതിയില്‍ ചര്‍ച്ച ചെയ്യേണ്ടിയിരുന്നത്. കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗം ചേര്‍ന്നിട്ട് നാളുകള്‍ ആയെന്നു പാര്‍ട്ടിക്കുള്ളിലും വലിയ വിമര്‍ശനമുണ്ട്. പ്രതിപക്ഷ നേതാവിന് അസൗകര്യമുണ്ട്, ജനപ്രതിനിധികള്‍ക്ക് മണ്ഡലങ്ങളില്‍ മുന്‍കൂട്ടി നിശ്ചയിച്ച പരിപാടികളുണ്ട് തുടങ്ങിയവയാണ് യോഗം മാറ്റിവച്ചതിന് നേതൃത്വം നല്‍കുന്ന വിശദീകരണം.
എന്നാല്‍ യോഗത്തില്‍ പങ്കെടുക്കാന്‍ എ.ഐ.സി.സി സംഘടന ജനറല്‍സെക്രട്ടറി കെ.സി വേണുഗോപാല്‍ തിരുവനന്തപുരത്തെത്തിയിരുന്നു. കേരളത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ദീപാ ദാസ് മുന്‍ഷി ആകട്ടെ തലസ്ഥാനത്തെയ്ക്ക് പുറപ്പെടാനിരിക്കെയാണ് യോഗം മാറ്റിയത്. അവസാന നിമിഷം യോഗം മാറ്റിവെച്ച രീതിയോട് ദീപാ ദാസ് മുന്‍ഷി കടുത്ത വിയോജിപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്. പാര്‍ട്ടി യോഗങ്ങളില്‍ പങ്കെടുക്കാന്‍ ഉത്തരവാദിത്തപ്പെട്ടവര്‍ക്ക് സമയമില്ലേ എന്ന വിമര്‍ശനവും ദേശീയ നേതൃത്വത്തിനുണ്ട്.
ALSO READ: അരീക്കോട് യുവതിയെ കൂട്ടബലാല്‍സംഗത്തിന് ഇരയാക്കി; 15 പവന്‍ സ്വര്‍ണം കവര്‍ന്നു
കഴിഞ്ഞ ദിവസം ചേര്‍ന്ന യുഡിഎഫ് കക്ഷി നേതാക്കളുടെ യോഗത്തില്‍ നിന്നും കെ.സുധാകരന്‍ വിട്ടുനിന്നതും, ഗജഇഇ ഭാരവാഹി യോഗത്തില്‍ വിഡി സതീശന്‍ പങ്കെടുക്കാത്തതും നേതാക്കള്‍ തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങളുടെ ഭാഗമാണെന്നും ദേശീയ നേതൃത്വം വിലയിരുത്തുന്നത്. കോണ്‍ഗ്രസിനുള്ളിലെ പ്രധാന നേതാക്കള്‍ തമ്മിലുള്ള തര്‍ക്കം മുന്നണിയുടെ പ്രവര്‍ത്തനത്തെ പ്രതിസന്ധിയിലാക്കുന്നു എന്നാണ് യുഡിഎഫിലെ ഘടകകക്ഷി നേതാക്കളുടെ വിമര്‍ശനം. തദ്ദേശ തെരഞ്ഞെടുപ്പിനായി മുന്നണി ഒരുങ്ങേണ്ട പശ്ചാത്തലത്തിലാണ് നേതാക്കള്‍ തമ്മിലുള്ള പോരെന്നും നേതാക്കള്‍ വിമര്‍ശിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here