ഉണരൂ…… ഉണരൂ……! കെപിസിസി നിർജീവം; ഭൂരിഭാഗം ഡിസിസി അധ്യക്ഷന്മാരെയും മാറ്റണമെന്ന് എഐസിസി റിപ്പോർട്ട്

KPCC

കെപിസിസി ഭാരവാഹികൾ നിർജീവമെന്ന് എഐസിസി റിപ്പോർട്ട്. ഭൂരിഭാഗം ഡിസിസി അധ്യക്ഷന്മാരെയും മാറ്റണമെന്നും എഐസിസി റിപ്പോർട്ടിൽ നിർദ്ദേശമുണ്ട്. എഐസിസിസി സെക്രട്ടറിമാരുടെ റിപ്പോർട്ടിലാണ് കെപിസിസി നിര്‍ജീവമാണെന്ന പരാമർശമുള്ളത്.

വിശ്വനാഥ പെരുമാളും, വി വി മോഹനും നൽകിയ റിപ്പോർട്ടിലാണ് കെപിസിസി നിർജീവമാണെന്ന പരാമർശം ഉള്ളത്. 20-ൽ അധികം ഭാരവാഹികളെ മാറ്റണമെന്നും റിപ്പോർട്ടിലുണ്ട്.

Also Read: സംസ്ഥാന സര്‍ക്കാരിന്റെ മാലിന്യമുക്ത കേരളം പദ്ധതി; ‘ഇനി ഞാന്‍ ഒഴുകട്ടെ’ ക്യാമ്പയിന്‍ മൂന്നാം ഘട്ടത്തിലേക്ക്

എറണാകുളം, മലപ്പുറം, കണ്ണൂർ എന്നീ ജില്ലകളിലെ ഒഴികെ ബാക്കിയുള്ള ജില്ലകളിലെ അധ്യക്ഷന്മാരെ മാറ്റണമെന്നും റിപ്പോർട്ടിലുണ്ട്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഉടൻ കെപിസിസി പുനസംഘടിപ്പിക്കാൻ ആലോചനയുണ്ട്.

Also Read: സുഹൃത്തുക്കൾ കൂട്ടിക്കൊണ്ടുപോയി പെട്രോളൊഴിച്ച് തീ കൊളുത്തി; ചികിത്സയിലിരുന്ന യുവാവ് മരിച്ചു, സംഭവം കൊല്ലം മൈലാപൂരിൽ

വിഷയത്തിൽ കെപിസിസി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷനേതാവ് വി ഡി സതീശനും രണ്ടുതട്ടിലാണ്. കെപിസിസി പുനസംഘാടനത്തിൽ തഴയപ്പെട്ടാൽ പ്രതിഷേധിക്കാൻ ഒരുങ്ങിയിരിക്കുകയാണ് ഗ്രൂപ്പുകൾ. അടുത്ത നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് കെപിസിസിയെ ശക്തിപ്പെടുത്താനാണ് പുനസംഘാടനത്തിന് ശ്രമിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News