തർക്കം ഒത്തുതീർപ്പാക്കാൻ ദേശീയനേതൃത്വം, രാജസ്ഥാൻ കോൺഗ്രസിലെ പൊടിക്കാറ്റ് അടങ്ങുമോ?

രാജസ്ഥാനിലെ സച്ചിൽ പൈലറ്റ് – അശോക് ഗെഹ്ലോട് തർക്കം ഒത്തുതീർപ്പാക്കാൻ അടിയന്തര നീക്കവുമായി കോൺഗ്രസ് നേതൃത്വം. നേതാക്കൾ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ ഇന്ന് യോഗം ചേരും. തർക്കം അവസാനിപ്പിക്കാനുള്ള പ്രായോഗികമായ നടപടികൾ ചർച്ച ചെയ്യും.

സംസ്ഥാനത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി എസ് എസ് രൺദാവെ സച്ചിൻ പൈലറ്റുമായി ഇന്നും ആശയവിനിമയം നടത്തും. ദില്ലിയിലുള്ള സച്ചിൻ പൈലറ്റ് മല്ലികാർജുൻ ഖാർഗെയെ കണ്ട് നേരിട്ട് വിശദീകരണം നൽകിയേക്കാനാണ് സാധ്യത. ഗാന്ധി കുടുംബം പൈലറ്റുമായി കൂടിക്കാഴ്ചക്ക് തയ്യാറാകുമോ എന്നതും നിർണായകമാണ്.

അതേസമയം സച്ചിൻ അച്ചടക്കലംഘനം നടത്തി എന്ന വിലയിരുത്തലിൽ തന്നെയാണ് കോൺഗ്രസ്. സച്ചിനെതിരെ നടപടി വേണമെന്ന നിലപാടിലാണ് ഗെഹ്ലോട് പക്ഷവും. എന്നാൽ നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കാൻ നിൽക്കുന്ന പശ്ചാത്തലത്തിൽ കടുത്ത നടപടികളിലേക്ക് നേതൃത്വം കടന്നേക്കില്ലെന്നാണ് സൂചന.

അശോക് ഗെഹ്‌ലോട്ടിനെതിരെയുള്ള നീക്കം ശക്തമാക്കി കഴിഞ്ഞ ദിവസം സച്ചിൻ പൈലറ്റ് ഉപവാസ സമരം സംഘടിപ്പിച്ചിരുന്നു. ബിജെപി സർക്കാരിന്റെ അഴിമതികളിൽ അന്വേഷണം ആവശ്യപ്പെട്ട് സച്ചിൻ പൈലറ്റ് നൽകിയ പരാതികളിൽ ഗെഹ്ലോട് സർക്കാർ വേണ്ട നടപടികൾ സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ചായിരുന്നു ഉപവാസ സമരം. സ്വന്തം പാർട്ടിയുടെ സർക്കാരിനെ ലക്ഷ്യം വെച്ചുകൊണ്ടുള്ള ഉപവാസ സമരത്തിൽ ഹൈക്കമാൻഡിന് അതൃപ്തിയുമുണ്ടായിരുന്നു. എന്നാൽ എതിർപ്പുകൾ വകവെയ്ക്കാതെ സച്ചിൽ ഉപവാസ സമരവുമായി മുൻപോട്ട് പോകുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News