എഐസിസി വർക്കിംഗ് കമ്മിറ്റിയില്‍ ചെന്നിത്തലയെ ഉള്‍പ്പെടുത്താത്തതില്‍ യുഡിഎഫ് ഘടക കക്ഷികളില്‍ അതൃപ്തി

എഐസിസി വർക്കിംഗ് കമ്മിറ്റിയിൽ രമേശ് ചെന്നിത്തലയെ സ്ഥിരം ക്ഷണിതാവാക്കി ഒതുക്കിയതില്‍ യുഡിഎഫ് ഘടക കക്ഷികളിലും അതൃപ്തി. ആഭ്യന്തര മന്ത്രിയും പ്രതിപക്ഷ നേതാവായിരുന്ന ചെന്നിത്തലയ്ക്ക് മാന്യമായ പരിഗണന നൽകണമായിരുന്നുവെന്നും കോൺ​ഗ്രസ്സ് ഗ്രൂപ്പ് രാഷ്ട്രീയം യുഡിഎഫിന്‍റെ സാധ്യതകൾക്ക് മങ്ങലേൽപ്പിക്കരുതെന്നുമാണ് യുഡിഎഫ് കക്ഷികളുടെ വികാരം.

ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ തർക്ക സാഹചര്യം ഒഴിവാക്കണമായിരുന്നുവെന്നാണ് ഘടക കക്ഷികളുടെ പൊതുവികാരം.

ALSO READ: ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രി ഇന്ന് സൗത്ത് ആഫ്രിക്കയിലേക്ക്

അതേസമയം, താന്‍ നല്‍കിയ ലിസ്റ്റിലുള്ളനവരെല്ലാം വര്‍ക്കിങ് കമ്മിറ്റിയില്‍ ഇടം നേടിയിട്ടുണ്ടെന്നും രമേശ് ചെന്നിത്തല അർഹിക്കുന്ന പരിഗണന നല്‍കിയെന്നും കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ പറഞ്ഞു.

കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി പ്രഖ്യാപനത്തിലെ അതൃപ്തി തള്ളാതെയാണ് രമേശ് ചെന്നിത്തലയുടെ പ്രതികരണം. മുന്നിലെ പ്രധാന അജണ്ട പുതുപ്പള്ളി തെരഞ്ഞെടുപ്പ് വിജയമാണ്. മറ്റു കാര്യങ്ങളില്‍ ആറാം തീയതിക്കുശേഷം മറുപടിയെന്നുമാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ALSO READ: ഇതാണ് ആ നല്ല മനുഷ്യന്‍; തനിക്ക് കരള്‍ പകുത്ത് നല്‍കിയവന്‍, ഒടുവില്‍ ജോസഫിനെ പരിചയപ്പെടുത്തി ബാല

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News