ഓള്‍ ഇന്‍ഡ്യ ഫെഡറേഷന്‍ ഓഫ് ഗവണ്മെന്റ് ഡോക്ടേഴ്‌സ് അസോസിയേഷന്റെ (AIFGDA) ദേശീയ കൗണ്‍സില്‍ ഭാരവാഹികളായി കെ.ജി.എം. ഒ.എ മുന്‍ സംസ്ഥാന പ്രസിഡണ്ടുമാരായ ഡോ. വിജയകൃഷ്ണന്‍ G.S നും ഡോ. റൗഫ് A K ഉം തിരഞ്ഞെടുക്കപെട്ടു
സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ വിവിധ സംഘടനകളുടെ കൂട്ടായ്മയായ ഓള്‍ ഇന്‍ഡ്യ ഫെഡറേഷന്‍ ഓഫ് ഗവണ്മെന്റ് ഡോക്ടേഴ്‌സ് അസോസിയേഷന്റെ (AIFGDA) ദേശീയ കൗണ്‍സില്‍ യോഗം ആഗസ്റ്റ് 25,26, 27 തിയ്യതികളിലായി മുംബൈയില്‍ വെച്ചു നടന്നു. മഹാരാഷ്ട്ര ആരോഗ്യ വകുപ്പ് മന്ത്രി ശ്രീ തനാജിറാവു സാവന്ത് യോഗം ഔപചാരികമായി ഉദ്ഘാടനം ചെയ്തു.
Also Read: തെറ്റ് പറ്റി, യുപിയിൽ സഹപാഠികളെ കൊണ്ട് തല്ലിച്ച സംഭവത്തിൽ മാപ്പ് ചോദിച്ച് അധ്യാപിക തൃപ്തി ത്യാഗി
കെ ജി എം ഒ എ ഉള്‍പ്പടെ ഇരുപത്തിയാറു സംസ്ഥാനങ്ങളില്‍ നിന്നുമുള്ള സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ വിവിധ സംഘടനകള്‍ യോഗത്തില്‍ പങ്കെടുത്തു.
കേരളത്തില്‍ നിന്ന് ഡോ. വിജയകൃഷ്ണന്‍ G.S ഫെഡറേഷന്റെ ദേശീയ വൈസ് പ്രസിഡണ്ടായും ഡോ. റൗഫ് A K ജോയിന്റ് സെക്രട്ടറിയായും സമ്മേളനം തിരഞ്ഞെടുത്തു. ഇരുവരും കെ.ജി.എം. ഒ.എ മുന്‍ സംസ്ഥാന പ്രസിഡണ്ടുമാരാണ്.
മഹാരാഷ്ട്രയില്‍ നിന്നുള്ള ഡോ.രാജേഷ് ഗെയ്ക്ക് വാദ് ഫെഡറേഷന്റെ ദേശീയ പ്രസിഡണ്ടായും മധ്യപ്രദേശില്‍ നിന്നുള്ള ഡോ സുബര്‍ണ ഗോസ്വാമി ജനറല്‍ സെക്രട്ടറിയായയും ഐകകണ്‌ഠ്യേന തിരഞ്ഞെടുക്കപ്പെട്ടു.
Also Read: സ്വർണം വാങ്ങണോ? അഞ്ചാം ദിവസവും സ്വർണ വിലയിൽ മാറ്റമില്ല
ഇന്ത്യന്‍ മെഡിക്കല്‍ സര്‍വ്വീസസ്,നാഷനല്‍ മെഡിക്കല്‍ രജിസ്ട്രി, ഡോക്ടര്‍മാര്‍ക്കെതിരായ ആക്രമണങ്ങള്‍ക്കെതിരായ കേന്ദ്ര നിയമം, സര്‍വ്വീസ് പീജി വിഷയം തുടങ്ങിയവ സംബന്ധിച്ച് സമ്മേളനത്തില്‍ വിശദമായ ചര്‍ച്ചകള്‍ നടന്നു.
പൊതുജനാരോഗ്യ മേഖലയില്‍ കാതലായ മാറ്റങ്ങള്‍ വരുത്തുന്നതിനും സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ ആത്മാഭിമാനം സംരക്ഷിച്ചു കൊണ്ട് അവര്‍ക്ക് സുരക്ഷിതമായ തൊഴിലിടങ്ങള്‍ ഉറപ്പാക്കുന്നതിനും സേവന വേതനവ്യവസ്ഥകള്‍ കാലോചിതമായി പരിഷ്‌കരിക്കുന്നതിനും കെ.ജി.എം.ഒ എ യുടെ പൂര്‍ണ സഹകരണം ഉണ്ടാകുമെന്ന് കെ.ജി.എം. ഒ.എ പ്രതിനിധികള്‍ സമ്മേളനത്തില്‍ ഉറപ്പു നല്‍കി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here