ചരിത്രം കുറിച്ച്‌ ഐഹിക- സുതീര്‍ഥ സഖ്യം; ഏഷ്യന്‍ ടേബിള്‍ ടെന്നീസ്‌ ഡബിള്‍സില്‍ ആദ്യ മെഡല്‍

aihiha-suthirtha

ഏഷ്യൻ ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ്പിൽ ചരിത്രം സൃഷ്ടിച്ച് ഇന്ത്യയുടെ ഐഹിക മുഖർജി- സുതീർഥ മുഖർജി സഖ്യം. ഈ ഇനത്തിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ സഖ്യമായി ഇരുവരും മാറി. കസാക്കിസ്ഥാനിലെ അസ്താനയിൽ നടന്ന മത്സരത്തിൽ വെങ്കല മെഡൽ ആണ് ഇരുവരും നേടിയത്.

Also Read: ഇന്ത്യന്‍ ഒളിമ്പിക്‌ അസോസിയേഷനെ ചൗബെ നശിപ്പിക്കുന്നു; എഐഎഫ്‌എഫ്‌ പ്രസിഡന്റിനെതിരെ ബൈചുങ്‌ ബൂട്ടിയ

വനിതാ ഡബിൾസ് റാങ്കിങ്ങിൽ ലോക 15-ാം നമ്പർ ജോഡിയായ മുഖർജീസിനെ ജപ്പാൻ്റെ ലോക 33-ാം നമ്പർ ജോഡികളായ മിവ ഹരിമോട്ടോ- മിയു കിഹാര സഖ്യം 3-0ന് (4-11, 9-11, 9-11) പരാജയപ്പെടുത്തി. തോൽക്കുന്ന സെമി ഫൈനലിസ്റ്റുകൾക്ക് ഈ മത്സരത്തിൽ വെങ്കല മെഡൽ ലഭിക്കും.

രണ്ടാം ഗെയിമിൽ ഐഹിക- സുതീർഥ സഖ്യം നാല് പോയിൻ്റിൻ്റെ ലീഡ് നേടിയിരുന്നു. എന്നാൽ, മിവയും മിയുവും ഗംഭീര തിരിച്ചുവരവ് നടത്തുകയായിരുന്നു. പാരീസ് ഒളിമ്പിക്‌സിൽ ജപ്പാൻ്റെ വെള്ളി മെഡൽ നേടിയ ടീമിൻ്റെ ഭാഗമായിരുന്നു മിവ. മിയുവാകട്ടെ, മൂന്ന് തവണ ലോക ചാമ്പ്യൻഷിപ്പ് മെഡൽ ജേതാവായിരുന്നു. 1952-ൽ, ജപ്പാൻ്റെ യോഷിക്കോ തനകയ്‌ക്കൊപ്പം വനിതാ ഡബിൾസ് മത്സരത്തിൽ ഗൂൽ നാസിക്വാല സ്വർണ്ണ മെഡൽ നേടിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News