കേരളത്തിന് എയിംസ് അനുവദിക്കുന്നത് പരിഗണനയിൽ: ജെ പി നദ്ദ

കേരളത്തിന് എയിംസ് അനുവദിക്കുന്നത് പരിഗണയില്‍ എന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദ. ജോണ്‍ ബ്രിട്ടാസ് എംപിയുടെ ചോദ്യത്തിനാണ് ആരോഗ്യമന്ത്രി രാജ്യസഭയില്‍ മറുപടി നല്‍കിയത്. എയിംസ് അനുവദിക്കാത്ത കേന്ദ്രത്തിന്റെ വിവചനപരമായ സമീപനം പ്രതിഷേധാര്‍ഹമെന്നും ജോണ്‍ ബ്രിട്ടാസ് എംപി രാജ്യസഭയില്‍ വിമര്‍ശിച്ചിരുന്നു. കഴിഞ്ഞ ദിവസം ലോക്‌സഭയില്‍ കേരളത്തിന് എയിംസ് വേണമെന്ന ആവശ്യം ഉയര്‍ന്നെങ്കിലും വ്യക്തമായ ഒരു മറുപടി നല്‍കാന്‍ കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദ തയ്യാറായിരുന്നില്ല. ഇന്ന് രാജ്യസഭയില്‍ ജോണ്‍ ബ്രിട്ടാസ് എംപിയാണ് കേരളത്തിന് എയിംസ് വേണമെന്ന ആവശഅയം ഉന്നയിച്ചത്.

Also Read: ‘മാനവികത അപ്രത്യക്ഷമാകുമ്പോള്‍ സോഷ്യലിസത്തിന്‍റെയും മാര്‍ക്സിസത്തിന്‍റെയും പ്രസക്തി’; മന്ത്രി പി രാജീവിന്‍റെ തെരഞ്ഞെടുത്ത ലേഖനങ്ങളുടെ സമാഹാരം പ്രകാശനം ചെയ്തു

വളരെ കാലമായുള്ള കേരളത്തിന്റെ ആവശ്യമെന്നും വിവേചന പരമായ സമീപനമൊണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും ജോണ്‍ ബ്രിട്ടാസ് എംപി വിമര്‍ശിച്ചു. ആരോഗ്യമേഖലയില്‍ കേരളം വളരെ പുരോഗതി കൈവരിച്ചതെന്നും ചൂണ്ടിക്കാട്ടിയ ജോണ്‍ ബ്രിട്ടാസ് എംപി എംയിംസ് അനുവദിക്കുമോ എന്നതിയില്‍ വ്യക്തമായ മറുപ്ടി വേണമെന്നും ആവശ്യപ്പെട്ടു. കേരളത്തിന് എയിംസ് അനുവദിക്കുന്നത് പരിഗണയിലെന്നാണ് ജോണ്‍ ബ്രിട്ടാസ് എംപിയുടെ ചോദ്യത്തിന് ആരോഗ്യമന്ത്രി ജെപി നദ്ദ നല്‍കിയ മറുപടി.

Also Read: വയനാടിനായി ലോകം… ദുരിതാശ്വാസനിധിയിലേക്ക് പണമയച്ച് ആയിരങ്ങൾ

വിവധ സംസംസ്ഥാനങ്ങള്‍ക്ക് എയിംസ് അനുവദിക്കുന്നത് പരിഗണയില്‍ ആണെന്നും അക്കൂട്ടില്‍ കേരളവും ഉണ്ടെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി. ബജറ്റില്‍ ഇത്തവണയും എയിംസ് അനുവദിക്കാത്തതില്‍ ശക്തമായ പ്രതിഷേധമാണ് കേരളത്തില്‍ നിന്നുള്ള അംഗങ്ങള്‍ ഉയര്‍ത്തിയത്. അതേ സമയം കേരളത്തിന് എയിംസ് പരിഗണയില്‍ എന്ന ആരോഗ്യമന്ത്രിയുടെ മറുപടിസംസ്ഥാനത്തിന് ആശാവഹമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News