സംഘപരിവാറിനും നവലിബറൽ നയങ്ങൾക്കുമെതിരെ തൊഴിലാളികൾ ഒന്നിച്ച് സമരം ചെയ്യണമെന്ന് അഖിലേന്ത്യാ കിസാൻ സഭ ജനറൽ സെക്രട്ടറി വിജു കൃഷ്ണൻ

സംഘപരിവാറിനെതിരെയും നവലിബറൽ നയത്തിനെതിരെയും തൊഴിലാളികളുടെ യോജിച്ചുള്ള സമരമാണ് വേണ്ടതെന്ന്‌ അഖിലേന്ത്യാ കിസാൻ സഭ ജനറൽ സെക്രട്ടറി വിജു കൃഷ്ണൻ. ഭാവി ഇന്ത്യ, മണിപ്പൂർ ആകാതിരിക്കാൻ പ്രതിരോധം തീർക്കാൻ സമയമായെന്നും അദ്ദേഹം പറഞ്ഞു. കോട്ടയത്ത് കേരള ഗ്രാമീണ ബാങ്ക് എംപ്ലോയീസ് യൂണിയൻ സംസ്ഥാന സമ്മേളനം ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരള ഗ്രാമീണ ബാങ്ക് എംപ്ലോയീസ് യൂണിയൻ, കേരള ഗ്രാമീണ ബാങ്ക്‌ ഓഫീസേഴ്സ് യൂണിയൻ എന്നിവയുടെ അഞ്ചാം സംസ്ഥാന സമ്മേളനത്തിനാണ് കോട്ടയത്ത് തുടക്കം കുറിച്ചത്. മാമ്മൻ മാപ്പിള ഹാളിൽ നടന്ന സമ്മേളനം അഖിലേന്ത്യാ കിസാൻ സഭ ജനറൽ സെക്രട്ടറി വിജു കൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

also read :ഉപദ്രവിക്കാൻ ഇഴഞ്ഞെത്തി; പാമ്പിന്റെ കണ്ണ് കൊത്തിയെടുത്ത് പക്ഷി- വീഡിയോ വൈറൽ
ഡൽഹിയിലും ഉത്തർപ്രദേശിലും മുസ്ലീങ്ങൾ ആക്രമിക്കപ്പെടുമ്പോൾ മണിപ്പൂരിൽ ക്രിസ്ത്യൻ വിഭാഗക്കാർ ആക്രമിക്കപ്പെടുന്നു. ഇതിന്റെയൊക്കെ പിന്നിൽ വ്യക്തമായ അജണ്ടയോടെയുള്ള പ്രവർത്തനങ്ങളാണ് നടക്കുന്നതെന്നും വിജു കൃഷ്‌ണൻ പറഞ്ഞു.മണിപ്പൂരിൽ സമാധാനം പുനസ്ഥാപിക്കണമെന്ന് ആവശ്യമുയർത്തി നടന്ന സിഗ്നേച്ചർ ക്യാമ്പയിനോടെയാണ് സമ്മേളനത്തിന് തുടക്കമായത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി ബിന്ദു’ ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു.കെജിബി എംപ്ലോയീസ് യൂണിയൻ പ്രസിഡന്റ് എൻ മീന പതാക ഉയർത്തി. സമ്മേളനത്തിൽ കെജിബി ഓഫീസേഴ്‌സ്‌ യൂണിയൻ പ്രസിഡന്റ്‌ പി രാജേഷ് അധ്യക്ഷനായി. സ്വാഗതസംഘം ചെയർമാൻ ടി ആർ രഘുനാഥൻ ഉൾപ്പെടെ വിവിധ യൂണിയൻ നേതാക്കളും പങ്കെടുത്തു.

also read :ദമാമിലെ ഇന്ത്യൻ സാംസ്കാരികോത്സവമായ വിന്റർ ഇന്ത്യാ ഫെസ്റ്റ് സ്വാഗത സംഘം രൂപീകരിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News